Wednesday December 07, 2016
Latest Updates

ഗാല്‍വേയില്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ നയിക്കുന്ന ഏകദിനധ്യാനം ശനിയാഴ്ച്ച 

ഗാല്‍വേയില്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ നയിക്കുന്ന ഏകദിനധ്യാനം ശനിയാഴ്ച്ച 

ഗാല്‍വേ:ഗാല്‍വേ സെന്റ് തോമസ് കാത്തലിക് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ധ്യാനം സംഘടിപ്പിക്കുന്നു.ഒക്‌റ്റോബര്‍ 18 ന് ശനിയാഴ്ച്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന കുടുംബധ്യാനം ഗാള്‍വേ വെസ്റ്റിലുള്ള സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

വോയിസ് ഓഫ് പീസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബി നയിക്കുന്ന ടീമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

വിശുദ്ധ കുര്‍ബാന ,ഗാന ശുശ്രൂഷ,ദിവ്യകാരുണ്യ ആരാധന,വചന ശുശ്രൂഷ,എന്നിവ ധ്യാനത്തിന് അനുബന്ധമായി ഒരുക്കിയിട്ടുണ്ട്.കുമ്പസാരത്തിനും കൗണ്‍സിലിംഗിനും പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

ധ്യാനത്തിന്റെ ഭാഗമായി കുട്ടികള്‍ക്കായി ക്ലാസ് ക്രമീകരിച്ചിട്ടുണ്ട്.ഗാല്‍വേയിലും പരിസരത്തുമുള്ള എല്ലാ വിശ്വാസികളേയും ധ്യാനത്തില്‍ പങ്കു ചേരുന്നതിനു ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

ജോസി ജെയിംസ് (പാരിഷ് സെക്രട്ടറി 0892 1955 80 ) 

Scroll To Top