Saturday December 03, 2016
Latest Updates

ഗോള്‍വേ മലയാളികള്‍ ഇന്ന് ഓണാഘോഷത്തിന്,ദിവസം മുഴുവന്‍ നീളുന്ന ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഗോള്‍വേ മലയാളികള്‍ ഇന്ന് ഓണാഘോഷത്തിന്,ദിവസം മുഴുവന്‍ നീളുന്ന ഉത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി 

ഗോള്‍വേ: ഗോള്‍വേ മലയാളികളുടെ ഓണാഘോഷം ഇന്ന്.മലയാളത്തിന്റെ മഹോത്സവത്തിനായി ഓഗസ്റ്റ് 23 ഞായറാഴ്ച്ച(ഇന്ന്) ഗോള്‍വേയിലും പരിസരപ്രദേശങ്ങളിലുമുള്ള മലയാളികള്‍ ഒന്ന് ചേരും.ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ ഞായറാഴ്ച്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകിട്ട് 5 മണി വരെ നീണ്ടു നില്‍ക്കും.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ ഗെയിംസുകളോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികള്‍ 11 മണിയ്ക്ക് ആരംഭിക്കുന്ന വടംവലി മത്സരത്തോടെ ആവേശതിമര്‍പ്പിലാവും.12 മുതല്‍ ഡബ്ലിനിലെ റോയല്‍ കാറ്ററേഴ്‌സ് ഒരുക്കുന്ന ഓണസദ്യ ആരംഭിക്കും.

ഉച്ചയ്ക്ക് ശേഷം കലാസാംസ്‌കാരിക പരിപാടികള്‍ നടത്തപ്പെടും.തുടര്‍ന്ന് വിവിധ മത്സരങ്ങളുടെ സമ്മാനദാനം.
ഓണാഘോഷ പരിപാടികളില്‍ എത്തുന്നവര്‍ക്ക് ലക്കി ഡിപ്പില്‍ പങ്കു ചേരാനും സംഘാടകര്‍ അവസരം ഒരുക്കിയിട്ടുണ്ട്.സാംസങ്ങ് സൌണ്ട് ബാര്‍ ഒന്നാം സമ്മാനമായി നല്‍കുന്ന ഭാഗ്യനറുക്കെടുപ്പില്‍ മറ്റനേകം സമ്മാനങ്ങളും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:0879443373

Scroll To Top