Thursday September 21, 2017
Latest Updates

ഗോള്‍വേയില്‍ ഓണാഘോഷം ഓഗസ്റ്റ് 27ന്

ഗോള്‍വേയില്‍ ഓണാഘോഷം ഓഗസ്റ്റ് 27ന്

ഗോള്‍വേ:ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ ആഭ്യമുഖ്യത്തില്‍ മൂന്നാമത് ഓണാഘോഷം ‘ഓണം 2016’ ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 9:30 മുതല്‍ വൈകിട്ട് 5:30 വരെ ഗോള്‍വേയിലെ ന്യൂക്യാസിലിലുള്ള പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍വച്ചു നടത്തപ്പെടും.

ഓണാഘോഷത്തിന്റെ ഭാഗമായി കേരള തനിമയും സംസ്‌കാരീക പൈതൃകവും നിലനിര്‍ത്തുന്ന വിവിധ കലാ കായിക പരിപാടികള്‍ സംഘടിപ്പിക്കും. അത്തപ്പൂക്കളം മാവേലി മന്നന് വരവേല്‍പ്പ്,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ ഓണക്കളികളും ആവേശകരമായ വടംവലി മത്സരവും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

തുടര്‍ന്ന് ഗോള്‍വേയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
0894871183

Scroll To Top