Thursday December 08, 2016
Latest Updates

മലയാളതനിമയുടെ നിറവാര്‍ന്ന ഉത്സവലഹരിയില്‍ ഗോള്‍വേ മലയാളികള്‍ ഓണം ആഘോഷിച്ചു

മലയാളതനിമയുടെ നിറവാര്‍ന്ന ഉത്സവലഹരിയില്‍ ഗോള്‍വേ മലയാളികള്‍ ഓണം ആഘോഷിച്ചു

ഗോള്‍വേ:ജന്മനാടിന്റെ മധുരിക്കുന്ന ഓണസ്മരണകള്‍ തട്ടി ഉണര്‍ത്തി മലയാളത്തിന്റെ തനിമയുടെ നിറവാര്‍ന്ന ഉത്സവലഹരിയില്‍ ആഹ്ലാദരവങ്ങലോടെ ഗോള്‍വേ മലയാളികള്‍ ഓണം ആഘോഷിച്ചു.നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി താമസിക്കുന്ന മലയാളികള്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന വര്‍ണ്ണാഭമായ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.ഗോള്‍വേയില്‍ നടത്തപ്പെട്ട ഏറ്റവും വലിയ മലയാളി സംഗമമായി ഇത്തവണത്തെ ഓണാഘോഷം മാറി. ഗോള്‍വേമലയാളി സമൂഹത്തിന്റെ ഒത്തൊരുമയും സംഘാത്മകതയും ഓണാഘോഷത്തെ വര്‍ണ്ണാഭമാക്കി.

 ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള ഓണാഘോഷം ഒരുക്കിയിരുന്നത്  ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിക്കു സമീപമുള്ള പ്രസന്റേഷന്‍ സ്‌കൂളിലാണ്.രാവിലെ ആരംഭിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ഗെയിംസുകളെ തുടര്‍ന്ന് ഗോര്‍ട്ട്,ഗാള്‍വേ വെസ്റ്റ്, ഓറന്‍മോര്‍,ഗാള്‍വേ ഈസ്റ്റ് എന്നി ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരം നടത്തപ്പെട്ടു.ആവേശകരമായിരുന്ന വടംവലിയില്‍ ഗോള്‍വേ വെസ്റ്റ് സൈഡ് ടീം വിജയികളായി.
വനിതകളുടെ വടംവലിയിലും ഗോള്‍വേ  വെസ്റ്റ് കരുത്ത് തെളിയിച്ച് ഒന്നാമതെത്തി.

റോയല്‍ കാറ്ററേഴ്‌സ് ഒരുക്കിയ തനി നാടന്‍ ഓണസദ്യയെ തുടര്‍ന്ന് കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറി.

ഓണാഘോഷ പരിപാടികള്‍ വിജയകരമാക്കാന്‍ സഹായിച്ച ഏവര്‍ക്കും  ഗോള്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി നന്ദിയറിയിച്ചുJOMI ONA 12JOMI ONA 16JOMI ONA 18JOMI ONA 9JOMI ONA 8JOMI ONA 7JOMI ONA 13JOMI ONA 20JOMI ONA 11JOMI ONAJOMI ONAM FJOMI 45JOMI ONA 6


Scroll To Top