Thursday December 08, 2016
Latest Updates

പത്തനംതിട്ടയിലെ നിരാലംബനായ യുവാവിനു വേണ്ടി ഗാള്‍വേയില്‍ ധനശേഖരണം 

പത്തനംതിട്ടയിലെ നിരാലംബനായ യുവാവിനു വേണ്ടി ഗാള്‍വേയില്‍ ധനശേഖരണം 

ഗാള്‍വേ:ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നിരാലംബനായ പത്തനംതിട്ടയിലെ യുവാവിന്റെ ചികിത്സാ ചിലവുകളിലേയ്ക്ക് ഗാള്‍വേ മലയാളികള്‍ സഹായമെത്തിയ്ക്കുന്നു.വെട്ടിപ്രം വാവനോലി ജി ഗോപകുമാറിന്റെ ആശുപത്രി ചിലവിനത്തില്‍ വേണ്ട 14 ലക്ഷം രൂപയില്‍ ഒരു ലക്ഷത്തോളം രൂപ ഇതേ വരെ ഗാള്‍വേയിലെ സുമനസുകളായ മലയാളി സുഹൃത്തുക്കളില്‍ നിന്നും കണ്ടെത്തി നല്‍കാനായതായി ഗോപകുമാറിന്റെ നാട്ടുകാരന്‍ കൂടിയായ ഷാബു ഗംഗാധരന്‍ ‘ഐറിഷ് മലയാളി.യോട് പറഞ്ഞു.

ഗോപകുമാറിന് സഹായം നല്‍കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഗാള്‍വേയിലെ ഷാബു ഗംഗാധരനുമായോ(087136 0930)അഥവാ 0091 8943903041 എന്ന ഫോണ്‍ നമ്പറിലോ ബന്ധപെടുകയോ ചെയ്യാവുന്നതാണ്. shabu

Scroll To Top