Friday December 09, 2016
Latest Updates

ഗാള്‍വേയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ സാഘോഷം കൊണ്ടാടി 

ഗാള്‍വേയില്‍ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ സാഘോഷം കൊണ്ടാടി 

ഗാള്‍വേ: ഗാള്‍വേ സിറിയന്‍ . 24 സെന്റ് ജോര്‍ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാവല്‍പിതാവായ മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ ഏപ്രില്‍ 24, 25 തീയതികളില്‍ ആഘോഷിച്ചു.വെള്ളിയാഴ്ച വൈകിട്ട് ഇടവക വികാരി റവ. ഫാ. ബിജു പാറേക്കാട്ടില്‍ കൊടിയുയര്‍ത്തി. തുടര്‍ന്ന് സന്ധ്യാനമസ്‌കാരവും അതിനുശേഷം സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും നടന്നു. 
25 ന് രാവിലെ പ്രഭാതനമസ്‌കാരം, വി.മൂന്നിന്‍മേല്‍ കുര്‍ബ്ബാന എന്നിവ നടത്തപ്പെട്ടു. റവ.ഫാ.പീറ്റര്‍ കുര്യാക്കോസ്(യുകെ), റവ.ഫാ.ജോബിമോന്‍ സ്‌കറിയ(വികാരി ഡബ്ലിന്‍ സെന്റ് ഗ്രിഗോറിയോസ് പള്ളി) റവ.ഫാ. ബിജുപാറേക്കാട്ടില്‍ (ഇടവക വികാരി)എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 2013 ഏപ്രില്‍ 22 ന് സിറിയയില്‍ വെച്ച് തട്ടിക്കൊണ്ടുപോകപ്പെട്ട അഭിവന്ദ്യ.യോഹന്ന ഇബ്രാഹിം മോര്‍ ഗ്രിഗോറിയോസ്, പൗലോസ് യാഗിസി എന്നീ മെത്രാപ്പോലീത്തമാര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് കേരള ശൈലിയില്‍ കുരിശുംതൊട്ടിയിലേക്കുള്ള പ്രദക്ഷിണം,കൈമുത്ത് നേര്‍ച്ച വിളംബ് എന്നിവ നടത്തപ്പെട്ടു. 

കൊടിയിറക്കലോടെ ചടങ്ങുകള്‍ക്ക് സമാപനമായി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമീപസഹോദര ഇടവകകളില്‍ നിന്നും ധാരാളം വിശ്വാസികള്‍ എത്തിയിരുന്നു. ഇടവക സ്ഥാപനത്തിന്റെ ദശാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം കുര്‍ബാനാനന്തരം സ്ഥാപക വികാരി റവ.ഫാ.ജോബിമോന്‍ സ്‌കറിയ നിര്‍വഹിച്ചു. പെരുന്നാളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും റവ.ഫാ.ബിജു പാറേക്കാട്ടില്‍ നന്ദി അറിയിച്ചു.

വാര്‍ത്ത: നോബി.സി. മാത്യു(സെക്രട്ടറി)

 st g 6st g 5st g 4


st g 3

 

 


st g 2

Scroll To Top