Sunday September 24, 2017
Latest Updates

ഗാല്‍വേ സെന്റ് തോമസ് പള്ളിയില്‍ തിരുനാള്‍ ആഘോഷം 

ഗാല്‍വേ സെന്റ് തോമസ് പള്ളിയില്‍  തിരുനാള്‍ ആഘോഷം 

ഗാല്‍വേ:ഗാല്‍വേ സെന്റ് .തോമസ് കാത്തലിക് ദേവാലയത്തിലെ ഇടവകാ ദിനം ഇന്ന്( ഓഗസ്റ്റ് 16 ഞായറാഴ്ച) ആഘോഷിക്കും.വൈകിട്ട് 3:30 ന് സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും.തുടര്‍ന്ന് പ്രദക്ഷിണവും നടത്തപ്പെടും.
ഇടവക ദിനാചരണ തിരുനാള്‍ ചടങ്ങുകള്‍ക്ക് ചാപ്ല്യന്‍ ഫാ.ജയ്‌സണ്‍ കുത്തനാപിള്ളി തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് നേര്‍ച്ച വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റി ജോസി ജെയിംസുമായി (0892195580) ബന്ധപ്പെടുക

Scroll To Top