Wednesday December 07, 2016
Latest Updates

ഗോള്‍വേ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗോള്‍വേ പള്ളിയുടെ ആഭിമുഖ്യത്തിലുള്ള നോമ്പ് കാല ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഗോള്‍വേ: ഗോള്‍വേ സെന്റ് ജോര്ജ്ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന നോമ്പ് കാല ധ്യാനത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

മാര്ച്ച് മാസം 17, 18, 19(വ്യാഴം ,വെള്ളി ,ശനി ) തീയതികളില്‍ എന്നിസ്സിലുള്ള സെന്റ് ഫ്‌ലാന്നറീസ് കോളേജില്‍ വച്ചാണ് നോമ്പ് കാല ധ്യാനം നടത്തപ്പെടുന്നത്. തൂത്തൂട്ടി മോര് ഗ്രിഗോറിയന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും യു .കെ ,ഇടുക്കി ഭദ്രസനാധിപനുമായ അഭി. മോര് സഖറിയാസ് മോര് ഫിലക്‌സിനോസ് തിരുമേനിയോടൊപ്പം, ഫാ. കുര്യന്‍ കാരിക്കന്‍,ഫാ ഫിലിപ്പ് വൈദ്യന്‍,  ഫാ. കുരിയാക്കോസ് കൊള്ളന്നൂര്‍, ഫാ. കുര്യന്‍.പി .കെ , ഫാ. റെജി പോള്‍ ,ഫാ. ബിനോയ് ചാക്കോ, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര് ധ്യാനത്തിന് നേത്യത്ര്വം നല്കുന്നതായിരിക്കും.

മൂന്നു ദിവസം താമസിച്ചു ധ്യാനം കൂടുന്നതിനുള്ള എല്ലാ സൌകര്യങ്ങളും പ്രസ്തുത സ്ഥലത്ത് ഉള്ളതായി ഗാള്‍വേ പള്ളി വികാരി റവ .ഫാ .ജോബിമോന്‍ സ്‌കറിയയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച ഗാള്‍വേ പള്ളി ഭാരവാഹികള്‍ അറിയിച്ചു .ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ രജിസ്ടര്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് സന്ദര്‍ശിക്കാംhttp://goo.gl/forms/pxlBDGJ8JS

Scroll To Top