Friday December 02, 2016
Latest Updates

ഡബ്ലിനില്‍ നിന്നും ഗോള്‍വേയിലേക്ക് ഒരു സൈക്കിള്‍ പാത!:ദൂരം 280 കിലോ മീറ്റര്‍ !

ഡബ്ലിനില്‍ നിന്നും ഗോള്‍വേയിലേക്ക് ഒരു സൈക്കിള്‍ പാത!:ദൂരം 280 കിലോ മീറ്റര്‍ !

ഗോള്‍വേ:ഡബ്ലിനില്‍ നിന്ന് ഗാള്‍വേയിലേക്കുള്ള കോസ്റ്റ് കോസ്റ്റ് സൈക്കിള്‍ പാതയുടെ പദ്ധതി പണി പാതി വഴിയ്ക്ക്മുടങ്ങി.സൈക്കിള്‍ പാതയ്‌ക്കെതിരെ നിര്‍മ്മാണത്തിനെതിരെ കര്‍ഷകര്‍ സംഘടിക്കുന്നതിനാലാണിത്. നിര്‍ദ്ദിഷ്ട സൈക്കിള്‍ പാത തങ്ങളുടെ കൃഷി നിലങ്ങളിലൂടെയാണ് കടന്നു പോകുന്നത് എന്നതാണ് കര്‍ഷകരുടെ എതിര്‍പ്പിന് കാരണം. 

റോയല്‍ കനാല്‍,മുമ്പ് ഉപയോഗിച്ചു കൊണ്ടിരുന്നതും ഇപ്പോള്‍ ഉപേക്ഷിച്ചതുമായ റെയില്‍ ലൈനുകള്‍, റിവര്‍ ഷാനനു കുറുകയുള്ള ഒരു പുതിയ പാലം എന്നിവ ഉപയോഗിക്കുന്ന 280 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ക്രോസ്സ് കണ്‍ട്രി ഗ്രീന്‍വേ, അയര്‍ലണ്ടിന്റെ ടൂറിസം മേഖലയിലെ ഏറ്റവും വലിയ ആകര്‍ഷണമാവും എന്നാണ് കരുതപ്പെട്ടിരുന്നത്.

നാല് മില്യന്‍ യൂറോ മുടക്കി നിരവധി ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ നിര്‍മ്മാണം പ്രതിഷേധത്തെത്തുടര്‍ന്ന് തടസ്സപ്പെട്ട നിലയിലാണ്. ഗാള്‍വേ കോസ്റ്റിലേക്കുള്ള ഷാന്‍ ബ്രിഡ്ജ്, ലോഗ് റിയ, ക്രോവെല്‍, ക്ലാരിന്‍ ബ്രിഡ്ജ്, ഓരാന്‍മോര്‍ എന്നിവിടങ്ങിലൂടെ കടന്നു പോകുന്ന 145 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം ഗാള്‍വേയിലെ കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഗതാഗത മന്ത്രി പാസ്‌ക്കല്‍ ഡോണോ മാറ്റി വെച്ചിരിക്കുകയാണ്. 194 വസ്തു ഉടമകളില്‍ മൂന്നില്‍ രണ്ട് പേരും പാതയ്ക്ക എതിരാണ്.

Scroll To Top