Thursday December 08, 2016
Latest Updates

യുനെസ്‌കോയുടെ സിറ്റി ഓഫ് ഫിലിം പട്ടികയില്‍ ഗാല്‍വേയും 

യുനെസ്‌കോയുടെ സിറ്റി ഓഫ് ഫിലിം പട്ടികയില്‍ ഗാല്‍വേയും 

ഗാല്‍വേ :ഗാല്‍വേ   യുനെസ്‌കോ പട്ടികയില്‍. യുനെസ്‌കോയുടെ സിറ്റി ഓഫ് ഫിലിം എന്ന പട്ടികയിലാണ്  ഗാല്‍വേ ഇടം നേടിയത്. ഗാല്‍വേ ഫിലിം ബോര്‍ഡ്, ഗാല്‍വേ  ഫിലിം സെന്റര്‍, ഗാല്‍വെ ഫിലിം ഫ്‌ലീദ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഗാല്‍വേയ്ക്ക് യുനെസ്‌കോയുടെ പട്ടികയില്‍ ഇടം നേടാന്‍ സഹായകമായത്. ഗാല്‍വെയുടെ സാംസ്‌കാരിക പാരമ്പര്യത്തിന് ലഭിച്ച അംഗീകാരമാണ് യുനെസ്‌കോ പട്ടികയിലെ സ്ഥാനമെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരിച്ചു. 

അംഗീകാരം ഗാല്‍വേയ്ക്ക് മാത്രമല്ല രാജ്യത്തിനു മൊത്തത്തില്‍ അഭിമാനകരമാണെന്ന് ഫിലിം ബോര്‍ഡ് ചെയര്‍മാന്‍ ബില്‍ ഓ ഹെര്‍ലിഹി പറഞ്ഞു. യുനെസ്‌കോ സിറ്റി ഓഫ് ഫിലിം എന്ന യുനെസ്‌കോ അംഗീകാരം ഐറിഷ് ചലച്ചിത്രകാരന്‍മാര്‍ക്കുള്ള അംഗീകാരനാണെന്നും അദ്ദേഹം പറഞ്ഞു. ഗാല്‍വെയ്ക്ക് ഉള്‍പ്പെടെ അഞ്ച് ലോക നഗരങ്ങളക്കാണ് യുനെസ്‌കോയുടെ സിറ്റി ഓഫ് ഫിലിം എന്ന അംഗീകാരം ലഭിച്ചിട്ടുള്ളത്. യുകെയിലെ ബ്രാഡ്‌ഫോര്‍ഡാണ് ഈ പട്ടികയില്‍ ഇടം നേടിയ ആദ്യ നഗരം.

Scroll To Top