Thursday September 21, 2017
Latest Updates

ഗോള്‍വേയില്‍ ക്രിസ്മസ് പുതുവത്സരോത്സവത്തിന് ഒരുക്കമായി:ഇത്തവണ ആഘോഷം ന്യൂ ഇയര്‍ ഈവില്‍ 

ഗോള്‍വേയില്‍ ക്രിസ്മസ് പുതുവത്സരോത്സവത്തിന് ഒരുക്കമായി:ഇത്തവണ ആഘോഷം ന്യൂ ഇയര്‍ ഈവില്‍ 

ഗാല്‍വേ:ഗാല്‍വേ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റിയുടെ(ജി ഐ സി സി ) നേതൃത്വത്തിലുള്ള ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 31 ന് (വ്യാഴാഴ്ച്ച )ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 7 മണിവരെ പ്രസന്റേഷന്‍ പ്രൈമറി സ്‌കൂളില്‍ നടത്തപ്പെടും. 

ഇതിന്റെ ഭാഗമായി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ക്രിസ്തുമസ് കരോള്‍, സാന്താക്ലോസിന് വരവേല്‍പ്, റോയല്‍ കാറ്ററിംഗ് ഗ്രൂപ്പ് ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നര്‍,ഷൈജു ലൈവ് നയിക്കുന്ന ഗാനമേള തുടങ്ങി വര്‍ണ്ണാഭമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.സമ്മാനപെരുമഴയുമായി ലക്കി ഡിപ്പുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ഗാല്‍വേയിലെ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സംഗമമായി ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ ക്രമീകരിക്കാനാണ് സംഘാടകര്‍ ഒരുങ്ങുന്നത്.ഗോള്‍വേ ക്‌ളീനിക്ക്,ക്‌ളബ് ട്രാവല്‍സ്,ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പ്,ഗ്രീന്‍ മാംഗോ എന്റര്‍റ്റൈനേഴ്‌സ് എന്നിവരാണ് ഇത്തവണ ഗോള്‍വേ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജി ഐ സി സിയോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.

ഡിസംബര്‍ 20 ന് മുന്പായി പ്രവേശന ടിക്കറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് ജി ഐ സി സി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 0879443373
എന്‍ട്രി ടിക്കറ്റുകള്‍ക്കായി ബന്ധപ്പെടുക:gol chri 2











Scroll To Top