Tuesday January 23, 2018
Latest Updates

ഗോള്‍വേ അപകടം:മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്കേറ്റു

ഗോള്‍വേ അപകടം:മൂന്നു കാറുകള്‍ കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്കേറ്റു

ഗോള്‍വേ:ഇന്നലെ ഉച്ചകഴിഞ്ഞ് ഗോള്‍വേയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് 20 വയസുകാരന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. 
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചു. ഗോള്‍വേയിലെ R334 ഹെഡ്‌ഫോര്‍ഡ് ബാലിന്റോബ് റോഡിനും ഹെഡ്‌ഫോര്‍ഡ്‌ഗ്ലെന്‍ കോറിബിനുമിടയില്‍ മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ കാറിന്റെ ഡ്രൈവറെയും മൂന്നു യാത്രക്കാരെയും ഗോള്‍വേയിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ജീപ്പിന്റെ ഡ്രൈവറെയും യാത്രക്കാരനെയും യുഎച്ച്ജിയില്‍ തന്നെയാണ് പ്രവേശിപ്പത്. ഡ്രൈവറുടെ നില ഗുരുതര നിലയില്‍ തുടരുകയാണ്. 

Scroll To Top