Wednesday December 07, 2016
Latest Updates

ഗാല്‍വെ ബൈപാസിനു വേണ്ടി ഒഴിപ്പിക്കേണ്ടത് 40 വീടുകള്‍ മാത്രം 

ഗാല്‍വെ ബൈപാസിനു വേണ്ടി ഒഴിപ്പിക്കേണ്ടത് 40 വീടുകള്‍ മാത്രം 

ഗാല്‍വെ:ഗാല്‍വെ ബൈപാസിനു വേണ്ടി 40 വീടുകള്‍ കുടിയൊഴിപ്പിക്കുവാന്‍ തീരുമാനമായി.. യൂണിവേഴ്‌സിറ്റി ക്യാംപസും ബാല്ലിബ്രിറ്റ് റേസ്‌കോഴ്‌സും പുതിയ പാതയ്ക്കായി പൊളിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍.
കുടിയൊഴിപ്പിക്കുന്നവര്‍ക്കു പുതിയ ഭൂമി വാങ്ങുന്നതിനുള്ള പണം സര്‍ക്കാര്‍ നല്‍കും.കാസില്‍ഗര്‍ വില്ലെജിലാകും പ്രധാനമായും ഭൂമിയേറ്റെടുക്കല്‍ വേണ്ടിവരിക. 500 മില്യണ്‍ യൂറോയാണു പദ്ധതിക്കു ചെലവു പ്രതീക്ഷിക്കുന്നത്. കട്ട് ആന്‍ഡ് കവര്‍ ടണല്‍ നിര്‍മിക്കുന്നതിനായി സ്റ്റേബിളുകള്‍ പൊളിക്കേണ്ടിവരുമെങ്കിലും ഇത് റേസ് ഹൗസിനെ മാത്രമായി ബാധിക്കില്ല. എന്നാല്‍, നിര്‍മാണ സമയത്ത് ട്രാക്കില്‍ പ്രശ്‌നങ്ങളുണ്ടാകുമോയെന്ന ആശങ്കയുണ്ടെന്ന് മാനെജര്‍ ജോണ്‍ മെലോണി പറഞ്ഞു. പദ്ധതി റേസ്‌കോഴ്‌സിനെ ബാധിക്കുമെന്ന് എന്‍ജിനിയറിങ് സ്ഥാപനമായ എലീന്‍ മക്കാര്‍ത്തിയും അഭിപ്രായപ്പെട്ടു.സര്‍വകലാശാലാ അധികൃതരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.

രണ്ടു ടണലുകളും ഒരു വയഡക്റ്റും മൂന്നു പ്രധാന ജംഗ്ഷനുകളും റൂട്ടിന്റെ ഭാഗമായുണ്ട്. ഒരു ടണല്‍റേസ്‌കോഴ്‌സിനു മുകളിലൂടെയും രണ്ടാമത്തേത് ലാകാ ക്വാറിക്കു സമീപമുള്ള കൂളെയിലുമാണു നിര്‍മിക്കുന്നത്. മെന്‍ലോ കാസിലിലെ കോറിബ് സൗത്തിനു മധ്യത്തിലൂടെയാണു പാലം നിര്‍മിക്കുന്നത്. നോക്‌നകറ, പാര്‍ക്‌മോര്‍, ബാലിബ്രിറ്റ് വ്യവസായ മേഖലകളെത്തമ്മില്‍ ബന്ധിപ്പിക്കുന്നതാണു പുതിയ പാത.
ബെര്‍ന, ബാലിമൊനീന്‍ റോഡ്, ലെറ്ററ, ഹീത്ത്, എന്‍59, ഡൈക് റോഡ്, എന്‍84,കാസില്‍ഗര്‍, എന്‍17, മോനിവെറ റോഡ് എന്നിവിടങ്ങളിലാണു കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുന്നത്.

Scroll To Top