Tuesday December 06, 2016
Latest Updates

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താരമല്ല; ഒരു `നക്ഷത്രക്കൂട്ടം` തന്നെ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താരമല്ല; ഒരു `നക്ഷത്രക്കൂട്ടം` തന്നെ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അതിമാനുഷനല്ല മറ്റൊരു ഗ്രഹത്തില്‍ നിന്നുതന്നെയുള്ള ആളാണെന്നാണ് സാധാരണയായി അദ്ദേഹത്തിന്റെ ആരാധകര്‍ പറയാറുള്ളത്. എന്നാല്‍ ക്രിസ്റ്റ്യാനോ ഒരു ഗ്യാലക്‌സി (നക്ഷത്രക്കൂട്ടം) തന്നെയണെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നത്. അതോയിശയോക്തിയല്ല, പുതുതായി കണ്ടെത്തിയ ഒരു ഗ്യാലക്‌സിക്ക് ശാസ്ത്രഞ്ജര്‍ നല്‍കിയത് ക്രിസ്റ്റ്യാനോയുടെ പേരാണ്.

മൂണിച്ചിലെ യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയിലെ ശാസ്ത്രഞ്ജരാണ് തങ്ങള്‍ പുതുതായി കണ്ടെത്തിയ ഗ്യാലക്‌സിക്ക് `സിആര്‍7` എന്ന ക്രിസ്റ്റ്യാനോയുടെ ചുരുക്കപ്പേര് നല്‍കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഏഴാം നമ്പര്‍ ജേഴ്‌സിയില്‍ തിളങ്ങിയ കാലം മുതല്‍ ക്രിസ്റ്റിയാനോയുടെ വിളിപ്പേരാണ് `സിആര്‍7`. ഗ്യാലക്‌സിയുടെ `കോസ്‌മോസ് റെഡ്ഷിഫ്റ്റ് 7` എന്ന പേരിന്റെ ചുരുക്കപ്പേര് കൂടിയാണ് സിആര്‍7 എന്നത്.

എന്നാല്‍ ക്രിസ്റ്റ്യാനോയ്ക്ക് ആദരസൂചകമായി കൂടിയാണ് തങ്ങള്‍ പേര് സ്വീകരിച്ചതെന്ന് യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഭൂമിയിക്ക് 800 ദശലക്ഷം വര്‍ഷം മാത്രം പ്രായയമുള്ളപ്പോള്‍ നിലനിന്നിരുന്ന ഗ്യാലക്‌സിയാണ് കോസ്‌മോസ് റെഡ്ഷിഫ്റ്റ് 7. ഇത്രയും പഴക്കമുള്ളവയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളവയില്‍ വച്ചേറ്റവും തിളക്കമേറിയ ഗ്യാലക്‌സിയാണിത്.

 

Scroll To Top