Friday December 09, 2016
Latest Updates

ഗബ്ബാര്‍ ഈസ് ബാക്കിന് ഈ വര്‍ഷത്തെ ഏറ്റവും മികച്ച തുടക്കം

ഗബ്ബാര്‍ ഈസ് ബാക്കിന് ഈ വര്‍ഷത്തെ ഏറ്റവും മികച്ച തുടക്കം

അക്ഷയ് കുമാര്‍, ശ്രുതി ഹാസന്‍, കരീന കപൂര്‍ തുടങ്ങി വമ്പന്‍ താര നിരയുമായെത്തിയ ഗബ്ബാര്‍ ഈസ് ബാക്ക് നിരാശപ്പെടുത്തിയില്ല. ഈ വര്‍ഷം ബോളിവുഡില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച തുടക്കം ഈ ചിത്രത്തിന്റേതാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം തന്നെ 13 കോടിയാണ് വാരിയത്.

സഞ്ചയ് ലീല ബന്‍സാലി നിര്‍മ്മിച്ച് കൃഷ് സംവിധാനം ചെയ്യുന്ന ചിത്രം അഴിമതിക്കെതിരായ പോരാട്ടമാണ് പറയുന്നത്. നിരൂപകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ആളുകളെ തിയേറ്ററില്‍ കയറ്റുന്നതില്‍ ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. ‘ഖിലാഡി’ നായകനും ശ്രുതി ഹാസനും അഭിനയിച്ച ചിത്രത്തിനു മുന്‍പ് ഈ റെക്കോര്‍ഡ് കയ്യടക്കി വച്ചിരുന്നത് രണ്‍ബീര്‍ കപൂര്‍, അര്‍ജുന്‍ രാംപാല്‍, ജക്വലിന്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ അഭിനയിച്ച ‘റോയ്’ ആയിരുന്നു. 9.40 കോടിയായിരുന്നു റോയ് ആദ്യ ദിനം നേടിയത്.

അക്ഷയ് കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ ബേബിക്ക് ആദ്യ ദിനം എട്ടു കോടിയില്‍ താഴെ മാത്രമാണ് നേടാനായിരുന്നത്. രാജസ്ഥാന്‍, സിപിസിഐ, ബിഹാര്‍, മുംബൈ എന്നിവിടങ്ങളിലെല്ലാം ചിത്രം മികച്ച കളക്ഷനുമായി മുന്നേറുകയാണ്.

Scroll To Top