Saturday December 10, 2016
Latest Updates

ഇനിയും ലോക മഹായുദ്ധമോ ? റഷ്യയ്‌ക്കെതിരെ ധനിക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്നു,റഷ്യയെ നശിപ്പിക്കാന്‍ പുട്ടിന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്ന് ഒബാമ 

ഇനിയും ലോക മഹായുദ്ധമോ ? റഷ്യയ്‌ക്കെതിരെ ധനിക രാഷ്ട്രങ്ങള്‍ ഒന്നിക്കുന്നു,റഷ്യയെ നശിപ്പിക്കാന്‍ പുട്ടിന്‍ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്ന് ഒബാമ 

ബര്‍ലിന്‍ :യുക്രൈനിതിരെ പോരാട്ടം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യക്കെതിരെ കടുത്ത നിലപാടെടുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നുവെന്ന് ജി 7 സമ്മിറ്റ്.റഷ്യക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ച വിലക്കുകള്‍ തുടരണമെന്നും അമേരിക്കന്‍ പ്രസിഡണ്ട് ബാറക്ക് ഒബാമയും , ജര്‍മന്‍ ചാന്‍സിലര്‍ ആഞ്ചെല മെര്‍ക്കലുമടക്കമുള്ള നേതാക്കള്‍ ജി 7 സമ്മിറ്റ് വേദിയില്‍ വ്യക്തമാക്കി. 
റഷ്യയ്‌ക്കെതിരെ കടുത്ത ഭാഷയാണ് ഉച്ചകോടിയില്‍ ഉടനീളം ഒബാമ പ്രയോഗിച്ചത്.പഴയ സോവിയറ്റ് യൂണിയനെ പുനസ്ഥാപിക്കാനുള്ള ദൗത്യത്തിനു പകരം റഷ്യയെ നശിപ്പിക്കാനാണ് പുട്ടിന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന് ഒബാമ പറഞ്ഞു.
ജര്‍മ്മനിയില്‍ സമാപിച്ച ജി7 ഉച്ചകോടിയുടെ പ്രധാന അജണ്ട റഷ്യയ്‌ക്കെതിരെ ജി 7 രാജ്യങ്ങളെ ഏകോപിപ്പിക്കുക എന്നതായിരുന്നു.ജി 7 നേതാക്കള്‍ നിരവധി തവണയാണ് ഇതിനായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയത്. യുക്രൈനില്‍ നിലവിലുള്ള പ്രശ്‌നങ്ങളാണ് പ്രധാന ചര്‍ച്ചാ വിഷയമായത്.
മെയ് ആറിന് ഏര്‍പ്പെട്ട മിന്‍സ്‌ക് വെടിനിര്‍ത്തല്‍ ഉടമ്പടി ലംഘിച്ച് റഷ്യ യുക്രൈനില്‍ ആക്രമണം തുടരുകയണെങ്കില്‍ റഷ്യക്കെതിരെ എല്ലാ ജി7 രാജ്യങ്ങളും ഒരുമിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. 2014 ഏപ്രില്‍ വരെ യുക്രൈന്‍, റഷ്യ അതിര്‍ത്തിയില്‍ വിവിധ ആക്രമണങ്ങളില്‍ 6,400 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മിന്‍സ്‌ക് കരാര്‍ നിലവില്‍  വന്നത്.
ജര്‍മ്മനിയുടെയും, ഫ്രാന്‍സിന്റെയും സമ്മര്‍ദ്ദങ്ങളുടെ ഫലമായായിരുന്നു റഷ്യ കരാറില്‍ ഏര്‍പ്പെട്ടത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക, അതിര്‍ത്തിയുല്‍ നിന്നും ആയുധങ്ങള്‍ നീക്കം ചെയ്യുക, റഷ്യ യുക്രൈന്‍ അതിര്‍ത്തിയുടെ സംരക്ഷണ ചുമതല യുക്രൈന് വിട്ടു നല്‍കുക എന്നീ വ്യവസ്ഥകളുള്ള കരാര്‍ നടപ്പിലാക്കുന്നതിന് 2015 അവസാനം വരെയാണ് റഷ്യക്ക് കാലാവധിയുള്ളത്. റഷ്യ കരാര്‍ നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി റഷ്യയുടെ ബാങ്കിങ്ങ്, എണ്ണ വ്യവസായം എന്നിങ്ങനെ സാമ്പത്തിക മേഖലയില്‍ നിലവിലുള്ള വിലക്കുകള്‍ 2015 അവസാനം വരെ തുടരാനാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
പ്രതിവര്‍ഷം ശരാശരി രണ്ടു ഡിഗ്രി വര്‍ധനയെന്ന തോതില്‍ ആഗോളതാപനം നിയന്ത്രിക്കാനും ജര്‍മനിയിലെ ബവേറിയയില്‍ സമാപിച്ച ഉച്ചകോടി തീരുമാനിച്ചു.
ഇതുസംബന്ധിച്ച അന്തിമകരാര്‍ അടുത്തവര്‍ഷം പാരിസില്‍ നടക്കുന്ന കാലാവസ്ഥ ഉച്ചകോടിയിലുണ്ടാകും. ആഗോളതാപനം തടയാന്‍ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍നിന്ന് 10,000 കോടി ഡോളര്‍ സമാഹരിക്കുമെന്നും പ്രസ്താവന പറയുന്നു. ജിഎട്ടില്‍നിന്ന് കഴിഞ്ഞവര്‍ഷം റഷ്യയെ പുറത്താക്കിയതോടെയാണ് അംഗസംഖ്യ കുറഞ്ഞ അതിസമ്പന്നരുടെ കൂട്ടായ്മയില്‍ അമേരിക്ക, യു.കെ, കാനഡ, ഇറ്റലി, ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണുള്ളത്.ജി 7 സമ്മിറ്റ് ഇന്നലെയാണ് സമാപിച്ചത് 

Scroll To Top