Friday December 02, 2016
Latest Updates

പരിസ്ഥിതി മന്ത്രാലയമേ വേണ്ടെന്ന് വെച്ചു…ഇനി ഐറിഷ് വാട്ടറിന്റെ സ്ഥാനം എവിടെ?

പരിസ്ഥിതി മന്ത്രാലയമേ വേണ്ടെന്ന് വെച്ചു…ഇനി ഐറിഷ് വാട്ടറിന്റെ സ്ഥാനം എവിടെ?

ഡബ്ലിന്‍: കെന്നിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ മന്ത്രസഭയില്‍ പരിസ്ഥിതി മന്ത്രാലയമില്ല. ഇതോടെ ഐറിഷ് വാട്ടര്‍ കൈകാര്യം ചെയ്യുക എവിടെ എന്ന ചോദ്യം ഉയരുകയാണ്. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ പലപ്പോഴും വിലങ്ങുതടിയായതും, മുന്നണികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടയാക്കിയതും വിവാദമായ ഐറിഷ് വാട്ടര്‍ ചാര്‍ജ്ജ് ആയിരുന്നു. അലന്‍ കെല്ലി നയിച്ചിരുന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലായിരുന്നു മുമ്പ് ആറിഷ് വാട്ടറിന്റെ സ്ഥാനം.

പുതിയ മന്ത്രിസഭയില്‍ പരിസ്ഥിതി വകുപ്പ് ഉണ്ടാവുകയില്ലെന്നും അത് വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. ഹൗസിങ് മിനിസ്ട്രി, മിനിസ്ട്രി ഓഫ് കകമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച്, മിനിസ്ട്രി ഓഫ് റീജനല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റൂറല്‍ അഫയഴ്‌സ് എന്നീ വകുപ്പുകള്‍ക്ക് പരിസ്ഥിതി വകുപ്പിനെ വിഭജിച്ചു നല്‍കിയിരിക്കുകയാണ്. ഇവയില്‍ ഏതെങ്കിലുമൊരു വകുപ്പ് ഐറിഷ് വാട്ടറിനെ ഏറ്റെടുക്കും.

ഹൗസിങ് മിനിസ്റ്ററായ സിമോണ്‍ കൊവേനി ഐറിഷ് വാട്ടറിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്

Scroll To Top