Saturday December 03, 2016
Latest Updates

പൂസായോ ..ഇനി വണ്ടി ഓടില്ല !ഡ്രൈവര്‍ അമിതമായി മദ്യപിച്ചാല്‍ ഓടാന്‍ വിസമ്മതിക്കുന്ന വാഹനം വരുന്നു 

പൂസായോ ..ഇനി വണ്ടി ഓടില്ല !ഡ്രൈവര്‍ അമിതമായി മദ്യപിച്ചാല്‍ ഓടാന്‍ വിസമ്മതിക്കുന്ന വാഹനം വരുന്നു 

ദ്യപാനം മൂലമുള്ള അപകടങ്ങള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെ കാറിനുള്ളില്‍ തന്നെ മദ്യപാനത്തിന്റെ തോത് അളക്കാനുള്ള ഉപകരണം വരുന്നു. ഡ്രൈവറുടെ ശ്വാസം പരിശോധിച്ച് രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് അനുവദനീയമായതിലും കൂടുതലാണെങ്കില്‍ ഡ്രൈവ് ചെയ്യാന്‍ വിസമ്മതിക്കുന്ന തരത്തിലുള്ള സാങ്കേതിക വിദ്യയാണ് ഗവേഷകര്‍ വികസിപ്പിക്കുന്നത്.
സ്റ്റിയറിങ്ങ് വീലില്‍ ഘടിപ്പിക്കപ്പെട്ട ഡ്രൈവര്‍ ആല്‍ക്കഹോള്‍ സിസ്റ്റം വഴിയാണ് ഇത് സാധ്യമാക്കുക. സിസ്റ്റം ഡ്രൈവറുടെ ശ്വാസം പരിശോധിക്കുകയും രക്തത്തിലെ എഥനോളിന്റെ അളവ് മനസിലാക്കുകയും ചെയ്യുന്നു. അളവ് നിയമപരമായ പരിധി ലംഘിക്കുന്ന തരത്തിലാണെങ്കില്‍ കാര്‍ ഡ്രൈവ് ചെയ്യാന്‍ സാധിക്കില്ല. ശ്വാസം പരിശോധിക്കുന്നതിനു പുറമെ ഒരു ടച്ച് സിസ്റ്റവും ഗവേഷകര്‍ വികസിപ്പിക്കുന്നുണ്ട്. ഡ്രൈവറുടെ വിരലറ്റത്തിലൂടെ ഇന്‍ഫ്രാറെഡ് രശ്മികള്‍ കടത്തിവിട്ട് അതിലൂടെ എഥനോളിന്റെ അളവ് മനസിലാക്കുകയാണ് ചെയ്യുക.
പുതിയ വാഹനങ്ങളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുവാനായി നിര്‍മ്മിക്കപ്പെടുന്ന സംവിധാനത്തിന്റെ പണിപ്പുരയില്‍ പ്രമുഖ നിര്‍മ്മാതാക്കളുടെ ഗവേഷകസംഘമാണുള്ളത്. ഫോര്‍ഡ്, ബി എം ഡബ്ലിയു, ജനറല്‍ മോട്ടേഴ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, ഹോണ്ട, നിസാന്‍, വി ഡബ്ലിയു, വോള്‍വോ, ടയോട്ട എന്നീ കമ്പനികളില്‍ നിന്നുള്ള ഗവേഷകര്‍ സംഘത്തിലുണ്ട്.

Scroll To Top