Thursday December 08, 2016
Latest Updates

ഭുംഗി ഡോള്‍ഫിന് കൂട്ടുകാര്‍ എത്തുന്നു 

ഭുംഗി ഡോള്‍ഫിന് കൂട്ടുകാര്‍ എത്തുന്നു 

ട്രേലി : ഡിംഗല്‍ തീരത്തേക്ക് കൂടുതല്‍ ഭുംഗി ഡോള്‍ഫിനുകള്‍ എത്തുന്നതായി റിപ്പോര്‍ട്ട്. 31 വര്‍ഷം മുന്‍പ് കെറിയുടെ തീരത്തെത്തി പതിനായിരക്കണക്കിനു ടൂറിസ്റ്റുകളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്ന ഭുംഗി ഡോള്‍ഫിന് കൂട്ടാവാനാണ് പുതിയ ഡോള്‍ഫിനുകളുടെ ഉദ്ദേശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്.

. ആണ്‍ വര്‍ഗത്തില്‍പ്പെട്ട ഈ ഡോള്‍ഫിനുകള്‍ക്ക് അവയുടെ ബോട്ടില്‍ മൂക്കുകലാണ് ഏറ്റവും ആകര്‍ഷണീയമായത്. ഡിംഗല്‍ തീരത്തേക്ക് കൂടുതല്‍ ഡോള്‍ഫിനുകള്‍ എത്തുന്നതായി ഐറിഷ് വെയ്ല്‍ ആന്‍ഡ് ഡോള്‍ഫിന്‍ ഗ്രൂപ്പ് സ്ഥിരീകരിച്ചു. പതിവായി സ്ഥാനം മാറിക്കൊണ്ടിരിക്കുന്ന ഡോള്‍ഫിനുകള്‍ ഐറിഷ് തീരത്ത് തങ്ങുന്നത് അത്ഭുതകരമാണെന്നും ഗവേഷകര്‍ പറഞ്ഞു. 

Scroll To Top