Thursday December 08, 2016
Latest Updates

ശ്യാമ സയ്‌നി ഇനി ഓര്‍മ്മകളില്‍:അയര്‍ലണ്ടില്‍ നിര്യാതയായ മലയാളി നഴ്‌സിന് ജന്മനാട്ടില്‍ നിത്യനിദ്ര 

ശ്യാമ സയ്‌നി ഇനി ഓര്‍മ്മകളില്‍:അയര്‍ലണ്ടില്‍ നിര്യാതയായ മലയാളി നഴ്‌സിന് ജന്മനാട്ടില്‍ നിത്യനിദ്ര 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നിര്യാതയായ മലയാളി നഴ്‌സ് ശ്യാമ സയ്‌നിക്ക് ജന്മനാട് കണ്ണീരോടെ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
പുതുവര്‍ഷപുലരിയില്‍ തൃപ്പൂണിത്തുറ നടമേലിലെ വസതിയില്‍ ശ്യാമയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുകളുമായ നൂറു കണക്കിന് പേര്‍ എത്തിയിരുന്നു.നടമേല്‍ വടക്കേടത്ത് വീട്ടില്‍ നിന്നും രാവിലെ 10മണിയ്ക്ക് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചു.തുടര്‍ന്ന് വിലാപയാത്രയായി ഇടവക ദേവാലയമായ തൃപ്പൂണിത്തുറയ്ക്കടുത്തുള്ള നടമേല്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ എത്തിച്ചു.

ശുശ്രൂഷകള്‍ക്ക് ഫാ.തോമസ് കണ്ടത്തില്‍ കോര്‍ എപ്പിസ്‌കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.ഫാ.ജേക്കബ് കുരുവിള,ഫാ.റിജോ,ഫാ,മത്തായി കാട്ടുമങ്ങാട്ട്,സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് സയ്‌നി കുടുംബത്തിന്റെ സുഹൃത്തും, ഡബ്ലിന്‍ മലയാളിയായ ജോസുകുട്ടി മുകിളേലിന്റെ സഹോദരനുമായ ഫാ,ബൈജു മുകിളേല്‍ എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികത്വം വഹിച്ചു.

അയര്‍ലണ്ടില്‍ നിന്നും അവധിയ്‌ക്കെത്തിയെ നിരവധി മലയാളികള്‍ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പങ്കെടുക്കാന്‍ എത്തിയിരുന്നു.നടമേലിലെ സംഘടനകള്‍ക്ക് വേണ്ടിയും,ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയ്ക്ക് വേണ്ടിയും പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടു. 

വിമാനതാവളത്തില്‍ വെള്ളിയാഴ്ച്ച രാവിലെ എത്തിയ ഭൌതീകദേഹം ശ്യാമയുടെ സഹോദരി സോണി വര്‍ഗീസാണ് ഏറ്റുവാങ്ങാന്‍ എത്തിയത്.മൃതദേഹതോടൊപ്പം എത്തിയവര്‍ക്കും സ്വീകരിക്കാന്‍ എത്തിയവര്‍ക്കും എയര്‍പോര്‍ട്ട് അധികൃതര്‍ പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കിയിരുന്നു.ശ്യാമയുടെ മരണത്തില്‍ ദുഃഖം അറിയിച്ചു കൊണ്ട് സയ്‌നിയേയും മകള്‍ വോള്‍ഗയെയും,സഹോദരന്‍ ഷാജിയേയും എത്തിഹാദ് പ്രതിനിധി ആശ്വസിപ്പിക്കാന്‍ എത്തിയിരുന്നു. 

RELATED NEWS

ആദരാഞ്ജലിയര്‍പ്പിക്കാന്‍ സ്ലൈഗോ സമൂഹം ഒന്നടങ്കമെത്തി:നിറകണ്ണുകളോടെ ശ്യാമയ്ക്ക് യാത്രാമൊഴി  http://irishmalayali.com/tribute-to-shyama-news/

kl shya






Scroll To Top