Friday December 09, 2016
Latest Updates

റെജി സെബാസ്റ്റ്യന് കണ്ണീരോടെ വിട (സംസ്‌കാര ശുശ്രൂഷയുടെ ദൃശ്യങ്ങള്‍)

റെജി സെബാസ്റ്റ്യന് കണ്ണീരോടെ വിട (സംസ്‌കാര ശുശ്രൂഷയുടെ ദൃശ്യങ്ങള്‍)


വല്ലം:അയര്‍ലണ്ടില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച നിര്യാതയായ ആര്‍ഡി സെന്റ് ജോസഫ്‌സ് ആശുപത്രിയിലെ മലയാളി നഴ്‌സ് റെജി സെബാസ്റ്റ്യന്റെ സംസ്‌കാര ശുശ്രൂഷകള്‍ ദുഃഖ:സാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്ന് ഉച്ചയ്ക്ക് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയില്‍ നടത്തപ്പെട്ടു.
ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ എത്തിയ മൃതദേഹം ബന്ധുജനങ്ങള്‍ ഏറ്റുവാങ്ങി,കൂനത്താന്‍ കുടുംബത്തിലെത്തിച്ചു..ബന്ധു ജനങ്ങളും നൂറു കണക്കിന് നാട്ടുകാരും പരേതയ്ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു..

പരേതയുടെ സഹോദരന്‍ കൂടിയായ ഫാ.അജി സെബാസ്റ്റ്യന്‍ പാറേക്കാട്ടിലിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് സംസ്‌കാരശുശ്രൂഷകള്‍ നടത്തപ്പെട്ടത്.അയര്‍ലണ്ടില്‍ നിന്നും കേരളത്തില്‍ അവധിയ്‌ക്കെത്തിയ നിരവധി മലയാളി കുടുംബങ്ങളും സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു


ഫോട്ടോ:മെജോയ് ജോണ്‍ 

Scroll To Top