Wednesday December 07, 2016
Latest Updates

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിര്യാതനായ കോട്ടയം സ്വദേശിയുടെ സംസ്‌കാരം വ്യാഴാഴ്ച്ച ബെല്‍ഫാസ്റ്റില്‍

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിര്യാതനായ കോട്ടയം സ്വദേശിയുടെ സംസ്‌കാരം വ്യാഴാഴ്ച്ച ബെല്‍ഫാസ്റ്റില്‍

ബെല്‍ഫാസ്റ്റ്:നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിര്യാതനായ കോട്ടയം സംക്രാന്തി സ്വദേശി സാബു തോമസിന്റെ മൃതദേഹം വ്യാഴാഴ്ച്ച ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ഗോര്‍മാലി സെന്റ് സെന്റ് ബര്‍ണാഡ്‌സ് ചര്‍ച്ചില്‍ നടത്തപ്പെടും. നാട്ടില്‍ അമ്മയുമായി സംസാരിച്ച് അനുമതി വാങ്ങിയതിനു ശേഷമാണ് ബന്ധുക്കള്‍ തീരുമാനം എടുത്തത്.

ബുധനാഴ്ച്ച വൈകിട്ട് വീട്ടിലെത്തിക്കുന്ന ഭൌതീകദേഹത്തില്‍ ആദരാഞ്ജലിയര്‍പ്പിക്കാനുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്.

രാവിലെ 11 മണിയ്ക്ക് ബെല്ഫാസ്റ്റിലെ സ്വവസതിയില്‍(7 Elm field Crescent,Glengormley,BT 36 6EB) ആരംഭിക്കും.സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബന്ധുവും സംക്രാന്തി ലിറ്റില്‍ ഫ്‌ലവര്‍ ഇടവകാംഗവുമായ ആര്‍മ കത്ത്രിഡല്‍ പള്ളി അസിസ്റ്റന്റ്‌റ് വികാരി ഫാ.ബിജു മാളിയേക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെടും.വ്യാഴാഴ്ച്ച നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും സംസ്‌കാര ശുശ്രൂഷകളിലും ഐറിഷ് സീറോ മലബാര്‍ സഭാ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ഫാ ആന്റണി പെരുമായന്‍,ഫാ.ജോസഫ് കറുകയില്‍,ഫാ.പോള്‍ മൊറൈന്‍ എന്നിവരും കാര്‍മ്മികരായിരിക്കും.

ഡയബറ്റിക് രോഗത്തെ തുടര്‍ന്ന് ഏതാനം വര്‍ഷങ്ങളായി ചികിത്സയില്‍ ആയിരുന്ന സാബു കഴിഞ്ഞ മാസം നാട്ടില്‍ പോയി അമ്മയെയും ബന്ധുക്കളെയും സന്ദര്‍ശിച്ചു തിരിച്ചെത്തിയ ശേഷം വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു.ആശുപത്രി അധികൃതരുടെ അനുവാദത്തോടെ വീണ്ടും ഒരാഴ്ച്ച സ്വന്തം വീട്ടില്‍ വന്നു താമസിച്ച ശേഷം കഴിഞ്ഞ ദിവസമാണ് വീണ്ടും റോയല്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിഡ്‌നിയെയും കരളിനേയും അസുഖം മൂര്‍ച്ഛിച്ചതോടെ മരണം സാബുവിനെ കീഴടക്കുകയായിരുന്നു.

ചേര്‍പ്പുങ്കല്‍ ചോഴാമാക്കല്‍ കുടുംബാംഗം ഏലിയാമ്മയാണ് സാബുവിന്റെ മാതാവ്. ഭര്‍ത്താവിന്റെ കബറിടം തന്റെയും മകന്റെയും അടുക്കല്‍ തന്നെ ഉണ്ടാകണമെന്ന ദീപയുടെ ആഗ്രഹം കൂടിയാണ് സഫലമാകുന്നത്.

Scroll To Top