Saturday December 03, 2016
Latest Updates

അന്ത്യയാത്ര നല്‍കാന്‍ ആരുമില്ലാത്തവരുടെ , സംസ്‌കാരം നടത്തുന്നത് സര്‍ക്കാര്‍:ചിലവിടുന്നതും ആയിരക്കണക്കിന് യൂറോ !

അന്ത്യയാത്ര നല്‍കാന്‍ ആരുമില്ലാത്തവരുടെ , സംസ്‌കാരം നടത്തുന്നത് സര്‍ക്കാര്‍:ചിലവിടുന്നതും ആയിരക്കണക്കിന് യൂറോ !

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ഡസന്‍ കണക്കിനു പേരുടെ സംസ്‌കാരം നടത്തുന്നത് സര്‍ക്കാരാണെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്കൊന്നും അന്ത്യയാത്ര നല്‍കാന്‍ മറ്റാരും ഇല്ല എന്നതിനാലാണ് സര്‍ക്കാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സോഷ്യല്‍ പ്രൊട്ടക്ഷന്‍ 28 മില്ല്യണ്‍ യൂറോയാണ് ഇത്തരത്തില്‍ ഉറ്റവരില്ലാത്തവരുടെ സംസ്‌കാരത്തിനായി ചെലവഴിച്ചത്.

അനാഥരുടെയോ സംസ്‌കാരം നടത്താന്‍ സഹായിക്കാതെ പൊതു സമൂഹമോ വേണ്ടപ്പെട്ടവരോ ഉപേക്ഷിക്കുകയോ ചെയ്യുന്നവരെ അടക്കം ചെയ്യുന്നതിനായി ശരാശരി 2,000 യൂറോയെ ചെലവ് വരുന്നുള്ളൂവെന്ന് ഫ്യൂണറല്‍ നടത്തുന്ന കമ്പനികള്‍ പറയുന്നു.ശവമഞ്ചം,ഇതെടുക്കാനുല്ലാ ആളുകള്‍,വഹിക്കാനുള്ള വാഹനം,മതപരമായ കര്‍മ്മങ്ങളുടെ ചിലവുകള്‍,കൂടാതെ ഇതിന്റെ നടത്തിപ്പ് ചിലവുകളും കൌണ്‍സില്‍ നല്കും.ഡബ്ലിനില്‍ കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ 26 സംസ്‌കാരങ്ങളാണ് നടത്തപ്പെട്ടത്.

ഇവരുടെ സംസ്‌കാരം നടത്തുന്നത് ചെറിയ ബജറ്റിലാണെങ്കിലും ആദരപൂര്‍വം തന്നെയാണെന്ന് ലിമറിക്കിലെ ഫ്യൂണറല്‍ ഡയറക്ടറായ മൈക്കല്‍ ഡാഫി പറയുന്നു.ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ സംസ്‌കാരങ്ങള്‍ നടക്കുന്നത് ഡബ്ലിന്‍ സിറ്റിയിലാണ്. കൗണ്‍സിലുകളും ഇത്തരം സംസ്‌കാരങ്ങള്‍ നടത്തിവരുന്നു. വീടില്ലാത്തതും, ബന്ധുക്കള്‍ ഏറ്റെടുക്കാനില്ലാത്തതുമായവരുടെ സംസ്‌കാരമാണ് ഇങ്ങനെ നടക്കാറുള്ളത്.ഇതിനു വേണ്ടി കൃത്യമായ നടപടി ചട്ടങ്ങളുണ്ട്.iri sta

എല്ലാ മതങ്ങളിലും ഉള്ളവര്‍ക്ക് അവരവരുടെ മതമനുശാസിക്കുന്ന അന്ത്യയാത്ര നല്കാന്‍ സംവിധാനമുണ്ട്.

എന്നാല്‍ കാലങ്ങലോളം ഈ ലോകത്ത് ജീവിച്ചു മരിച്ചവര്‍ക്ക് അന്ത്യയാത്ര നല്കാന്‍ ആരുമില്ലെന്നത് ദുഃഖകരമാണെന്നും ഫ്യൂണറല്‍ നടത്തുന്നവര്‍ പറയുന്നു. ഇവരെ അടക്കിയ സ്ഥലം പുല്ലു കാടും വളര്‍ന്ന്, മതചിഹ്നങ്ങള്‍ നിലത്തുവീണു കിടക്കുന്ന കാഴ്ച വേദനിപ്പിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു.

Scroll To Top