Monday May 29, 2017
Latest Updates

ജോളി കെ മാണിയുടെ സംസ്‌കാരം നാളെ, മൂവാറ്റുപുഴയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അടിമാലിയിലെത്തിക്കും

ജോളി കെ മാണിയുടെ സംസ്‌കാരം നാളെ, മൂവാറ്റുപുഴയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അടിമാലിയിലെത്തിക്കും

മൂവാറ്റുപുഴ:കാഞ്ഞാറില്‍ വെച്ചുണ്ടായ വാഹന അപകടത്തില്‍ നിര്യാതനായ തുള്ളാമോറിലെ മലയാളി ജോളി കെ മാണിയുടെ സംസ്‌കാരം നാളെ (ഞായര്‍)ഉച്ചകഴിഞ്ഞ് 2 മണിക്ക് കല്ലാര്‍കുട്ടി സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടത്തപ്പെടും.

ഇന്ന് രാവിലെ 10 മണിയോടെ കോലഞ്ചേരി ആശുപത്രിയില്‍ നിന്നും മൂവാറ്റുപുഴ .താലൂക്ക് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കല്ലാര്‍കുട്ടിയിലേയ്ക്ക് കൊണ്ട് പോകും.അപകടത്തിന്റെ തീവ്രസ്വഭാവം പരിഗണിച്ച് പോസ്റ്റ്‌മോര്‍ട്ടം വീഡിയോ റിക്കോര്‍ഡിംഗ് ചെയ്യുന്നുണ്ട്.

ജോളിയുടെ തുള്ളാമോറിലെ അയല്‍വാസിയും,പ്രശസ്ത ഫോട്ടോഗ്രാഫറുമായ എ എന്‍ അനില്‍കുമാറും കുടുംബവും,ബീറില്‍ നിന്നുള്ള ഷോബിനും കുടുംബവും അടക്കം ഒട്ടേറെ ഐറീഷ് മലയാളികള്‍ ഇന്ന് രാവിലെ മുതല്‍ മൂവാറ്റുപുഴയില്‍ എത്തിയിട്ടുണ്ട്. ജോളിയുടെ ഭാര്യാ സഹോദരന്‍ അടക്കമുള്ള ഒട്ടേറെ ബന്ധുക്കളും മൂവാറ്റുപുഴ ആശുപത്രിയിലുണ്ട്.

Scroll To Top