Wednesday May 24, 2017
Latest Updates

അയര്‍ലണ്ടില്‍ മരിച്ചാല്‍ ‘മരണ ചിലവ്’,ശവപ്പെട്ടിയ്ക്കും വില കൂടുന്നു

അയര്‍ലണ്ടില്‍ മരിച്ചാല്‍ ‘മരണ ചിലവ്’,ശവപ്പെട്ടിയ്ക്കും വില കൂടുന്നു

ഡബ്ലിന്‍:അയര്‍ലണ്ടില്‍ മരിച്ചാല്‍ കാത്തിരിക്കുന്നത് ‘മരണ ചിലവ്.’ ഇവിടെ ശവസംസ്‌കാരം നടത്താന്‍ ശരാശരി 4,062 യൂറോയാണ് ചിലവെന്നാണ് ആന്‍ പോസ്റ്റ് ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. അടക്കം ചെയ്യുന്ന സ്ഥലത്തിന്റെ വില കൂടാതെയാണ് ഇത്.മരണാനന്തര ചടങ്ങുകള്‍ക്ക് കൂടിയുള്ള ചിലവടക്കമാണിത്.സംസ്‌കാര ദിവസം ബന്ധുജനങ്ങള്‍ക്കുള്ള ‘സ്വാന്തനസദ്യ’ഹോട്ടലുകളില്‍ ഏര്‍പ്പെടുത്തുന്നതിനു തന്നെ ആയിരക്കണക്കിന് യൂറോ വേണം.

ശവസംസ്‌കാരത്തിന് ഏറ്റവും കൂടുതല്‍ ചിലവ് വരുന്നത് ടിപ്പററിയിലാണ് – 6,310 യൂറോ. സ്ലൈഗോ, ക്ലെയര്‍ എന്നിവിടങ്ങളില്‍ 5,000 യൂറോയാണ് ചെലവ്. ഏറ്റവും കുറവ് ചെലവാകട്ടെ വെക്സ്ഫോര്‍ഡിലാണ്- 3,408 യൂറോ.

ഇനി അടുത്തിടെ വില കൂടിയ ശവപ്പെട്ടിക്ക് വേണ്ടിവരുന്ന വില എത്രയാണെന്നു കേള്‍ക്കണോ- വാട്ടര്‍ഫോര്‍ഡില്‍ 1,177 യൂറോ, കെറിയില്‍ 2,000 യൂറോ എന്നിങ്ങനെ. ഡബ്ലിനിലും, കോര്‍ക്കിലും ശവപ്പെട്ടിക്ക് യഥാക്രമം 1,750, 1,399 യൂറോ വില നല്‍കണം

Scroll To Top