Saturday January 21, 2017
Latest Updates

10 രൂപ സംഭാവന ചോദിച്ച കേജരിവാളിന് കിട്ടിയത് 10 ലക്ഷം രൂപ !

10 രൂപ സംഭാവന ചോദിച്ച കേജരിവാളിന് കിട്ടിയത് 10 ലക്ഷം രൂപ !

ന്യൂഡല്‍ഹി:10 രൂപ വീതം സംഭാവന ചോദിച്ച ആം ആദ്മി പാര്‍ട്ടി നേതാവിന് രണ്ടു ദിവസങ്ങള്‍ കൊണ്ട് ലഭിച്ചത് ലക്ഷങ്ങള്‍.ആദ്യദിവസം മാത്രം 500ല്‍ അധികം പേരാണ് സംഭാവന നല്‍കാനായി മുന്നോട്ടെത്തിയത്.9,86,537 രൂപ പാര്‍ട്ടി ഫണ്ടിലേക്ക് എത്തി. 742 പേര്‍ സംഭാവന നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.പത്തു രൂപയ്ക്ക് പകരം നൂറുകണക്കിന് രൂപ കൈയയച്ച് സംഭാവന കിട്ടിയെന്ന് ചുരുക്കം.
പാര്‍ട്ടി ഫണ്ടെല്ലാം തീര്‍ന്നതായും 10 രൂപയെങ്കിലും വച്ച് ഓരോരുത്തരും സംഭാവന നല്‍കണമെന്നും കഴിഞ്ഞ ദിവസം കേജ്‌രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു ‘ഇത്തരത്തില്‍ പണം ആവശ്യപ്പെടുപ്പോള്‍ നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാനൊരു വിചിത്രനായ മുഖ്യമന്ത്രിയാണെന്ന്. നിങ്ങളാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും നിങ്ങളോടുതന്നെ ഞാന്‍ പണം ചോദിക്കുന്നു. ഞങ്ങള്‍ക്കു വേണമെങ്കില്‍ മറ്റു പല തെറ്റായ മാര്‍ഗങ്ങളിലൂടെയും പണം കണ്ടെത്താം. എന്നാല്‍ ഒരിക്കലും അങ്ങനെ ചെയ്യുന്നവരല്ല ഞങ്ങള്‍. നിങ്ങള്‍ നല്‍കുന്ന ഓരോ 10 രൂപയും സത്യസന്ധമായി ഭരണം നടത്താന്‍ ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പുസമയത്ത് ഓണ്‍ലൈന്‍ വഴി കേജ്‌രിവാള്‍ നടത്തിയ അഭ്യര്‍ഥന പ്രകാരം രണ്ടുദിവസം കൊണ്ട് ഒരു കോടി രൂപയാണ് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചത്

Scroll To Top