Saturday December 10, 2016
Latest Updates

ഊര്‍ജ്ജ സ്വയം പര്യാപ്തത:അയര്‍ലണ്ടിലെ വീടുകള്‍ നന്നാക്കാന്‍ ഇയു ഫണ്ട് വരുന്നു

ഊര്‍ജ്ജ സ്വയം പര്യാപ്തത:അയര്‍ലണ്ടിലെ വീടുകള്‍ നന്നാക്കാന്‍ ഇയു ഫണ്ട് വരുന്നു

ഡബ്ലിന്‍:വീടുകള്‍ക്ക് ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ ഐറിഷ് സര്‍ക്കാരും.ഇതിന്റെ ഭാഗമായി രാജ്യത്തെ വീടുകള്‍ നവീകരിക്കാനായി യൂറോപ്യന്‍ യൂണിയനില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ഫണ്ട് കടം വാങ്ങുമെന്ന് ക്ലൈമറ്റ് ചെയ്ഞ്ച് മിനിസ്റ്റര്‍ ഡെനിസ് നോട്ടന്‍ പറഞ്ഞു.യൂറോപ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കില്‍ (ഇ.ഐ.ബി) നിന്നും കടമെടുക്കുന്ന ഈ പണം രാജ്യത്തിന്റെ കടമായി പരിഗണിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സില്‍ ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയര്‍ലണ്ടില്‍ ഒരു മില്ല്യണോളം വീടുകള്‍ നന്നാക്കിയെടുത്താല്‍ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. കെട്ടിടങ്ങളില്‍ ലഭിക്കുന്ന ചൂട് വൈദ്യുതോര്‍ജ്ജമാക്കി മാറ്റുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇതിന് ആവശ്യമായ ഉപകരണങ്ങള്‍ വീടുകളില്‍ സ്ഥാപിക്കാനായി കമ്പനികളെ ചുമതലപ്പെടുത്തും. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന ഇത്തരം ഉപകരണങ്ങള്‍ മാറ്റി പുതിയവ സ്ഥാപിക്കുകയും ചെയ്യും.

വീടുകളെ ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കുന്നത് ഓരോ വീട്ടിലും എനര്‍ജി ബില്‍ കുറയാനും കാരണമാകും. 2030ലെ ക്ലൈമറ്റ് ടാര്‍ഗറ്റുമായി ബന്ധപ്പെടുത്തിയാണ് നോട്ടന്‍ സര്‍ക്കാര്‍ പദ്ധതി വിശദീകരിച്ചത്.

Scroll To Top