Monday January 22, 2018
Latest Updates

സാബു തോമസിന്റെ സംസ്‌കാരം ഇന്ന്:ശുശ്രൂഷകള്‍ ലൈവ് ടെലകാസ്റ്റ്

സാബു തോമസിന്റെ സംസ്‌കാരം ഇന്ന്:ശുശ്രൂഷകള്‍ ലൈവ് ടെലകാസ്റ്റ്

ബെല്ഫാസ്റ്റ്:ബെല്‍ഫാസ്റ്റില്‍ നിര്യാതനായ സാബു തോമസിന്റെ മൃതസംസ്‌ക്കാരം ഇന്ന് നടക്കും. ഇന്നലെ വൈകുന്നേരംനാല് മണിക്ക് വീട്ടില്‍ എത്തിച്ച മൃതദേഹത്തില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കല്‍ നിരവധി ആളുകള്‍ എത്തിയിരുന്നു.അയര്‍ലണ്ടിന്റെയും യുകെയുടെയും വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളാണ് മൃതസംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ നേര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് ഗ്ലെന്‍ഗോര്‍മിലിയിലെ സ്വവസതില്‍ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ഗ്ലെന്‍ഗോര്‍മലി സെന്റ് ബെര്‍ണാണ് ചര്‍ച്ചില്‍ സംസ്‌കാരം നടക്കുന്നതും ആണ്. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് പരേതന്റെ ബന്ധുകൂടിയായ ആര്‍മ അസി.വികാരി ഫാ.ബിജു മാളിയേക്കല്‍,സീറോ മലബാര്‍സഭാ നാഷണല്‍ കോ ഓര്‍ഡീനേറ്റര്‍ മോണ്‍. നിരവധി വൈദികര്‍ ചടങ്ങുകളില്‍ പങ്കു ചേരും. സംസ്‌ക്കാര ചടങ്ങുകളുടെ ലൈവ് ടെലികാസ്റ്റിങ്ങ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭ്യമാണ്.http://www.thomsonavenue.com/live

Scroll To Top