Monday May 22, 2017
Latest Updates

ശ്രീരാമനും ലക്ഷ്മണനും എതിരേ കോടതിയില്‍ കേസ് !

ശ്രീരാമനും ലക്ഷ്മണനും എതിരേ കോടതിയില്‍ കേസ് !

പാട്‌ന:പേരെടുക്കാന്‍ മനുഷ്യന്‍ കെട്ടുന്ന കോലത്തിനു കണക്കില്ല.ബീഹാറിലെ ഒരു സീതാഭക്തന്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന നിയപ്രശ്‌നം പക്ഷേ ഏറെ രസാവഹമാണ്. ശ്രീരാമനും ലക്ഷ്മണനും എതിരെയാണ് കക്ഷിയുടെ കേസ് . സീതയെ ഉപേക്ഷിച്ചതിനാണ് കേസ് കൊടുത്തത്.

ബിഹാറിലെ സീതാമഹി ജില്ലയിലെ കോടതിയിലാണ് അഭിഭാഷകനായ താക്കൂര്‍ ചന്ദകുമാര്‍ ത്രേതായുഗത്തിലെ ശ്രീരാമനും ലക്ഷ്മണനും എതിരെ കേസ് ഫയല്‍ ചെയ്തത്.

അലക്കുകാരന്‍ സീതയെക്കുറിച്ച് ആരോപണം ഉന്നയിച്ചപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ശ്രമിക്കാതെ സീതയെ ഉപേക്ഷിച്ചതാണ് ശ്രീരാമന്‍ ചെയ്ത കുറ്റം. ശ്രീരാമനെ സഹായിച്ചതാണ് ലക്ഷ്മണന്‍ ചെയ്ത തെറ്റ്‌ത്രേ !.

Scroll To Top