Tuesday December 06, 2016
Latest Updates

ഫുള്‍ മാര്‍ക്ക് വാങ്ങിക്കുന്ന ടെക്‌നിക്‌സ് ഏതൊക്കെയാണ്?ഐറിന്‍,ക്ലോഡിയ,ആദിത്യ,ജെസ്വിന്‍ എന്നീ യുവപ്രതിഭകള്‍ FM റേഡിയോയോട് രഹസ്യം വെളിപ്പെടുത്തുന്നു!

ഫുള്‍ മാര്‍ക്ക് വാങ്ങിക്കുന്ന ടെക്‌നിക്‌സ് ഏതൊക്കെയാണ്?ഐറിന്‍,ക്ലോഡിയ,ആദിത്യ,ജെസ്വിന്‍ എന്നീ യുവപ്രതിഭകള്‍ FM റേഡിയോയോട് രഹസ്യം വെളിപ്പെടുത്തുന്നു!

ജീവിതത്തില്‍ ഞാന്‍ ആരായിതീരണം എന്ന് എപ്പോഴാണ് തീരുമാനിക്കേണ്ടത്?പരീക്ഷകള്‍ക്ക് അത്തരം ഒരു തീരുമാനം എടുക്കുന്ന സമയങ്ങളില്‍ ഉള്ള പ്രാധാന്യം എന്താണ്? 

അയര്‍ലണ്ടിലെ ഇത്തവണത്തെ ലിവിംഗ് സേര്‍ട്ട് എക്‌സാമിനും ജുനിയര്‍ സേര്‍ട്ട് എക്‌സാമിനും അഭിമാനകരമായ വിജയം തകര്‍ത്ത് വാരിയതില്‍ ഏറെ മലയാളികളുമുണ്ട്,അവരോട് ഒരു അന്വേഷണം നടത്തുകയാണ് കേരളാഹൗസ് എഫ് എം റേഡിയോ ഇത്തവണ.

ഇതെങ്ങിനെയാണ് ഫുള്‍ മാര്‍ക്ക് വാങ്ങിക്കുന്നത് ?അത് എങ്ങിനെ സാധിച്ചു,എന്തൊക്കെയാണ് ചെയ്യേണ്ടത് ,എപ്പോഴാണ് പഠിക്കാന്‍ നല്ല സമയം,ട്യൂഷന് പോകേണ്ടതുണ്ടോ എന്നിങ്ങനെ നിരവധി കാര്യങ്ങളാണ് അടുത്ത വര്‍ഷം എക്‌സാമിനു തയ്യാറെടുക്കുന്നവര്‍ക്ക് അറിയേണ്ടത്.മക്കള്‍ ഉന്നത വിജയം നേടി വന്നു മാതാപിതാക്കളുടെ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ആ അഭിമാനനിമിഷം അവര്‍ണ്ണനീയം!

‘പഠിക്കുമ്പോള്‍ നന്നായി പഠിക്കുക എന്നാല്‍ മാത്രമേ നല്ല കോഴ്‌സിന് ചേരാന്‍ സാധിക്കൂ,പോയിരുന്നു പഠിക്കു…’ കുട്ടികളുടെ പഠനകാലത്ത് മാതാപിതാക്കളാണോ കൂടുതല്‍ ടെന്‍ഷനടിക്കുന്നത്?ഉന്നത വിജയം കൈവരിച്ച ഐറിന്‍ സെബാസ്റ്റ്യന്‍(ബ്ലാഞ്ചസ് ടൌണ്‍)ക്ലോഡിയ റെജി(താല)ആദിത്യകൃഷ്ണ(നേസ്)ജസ്വിന്‍ ജോ ജിമ്മി (ആഷ്‌ഫോര്‍ഡ്,വിക്ലോ) എന്നിവര്‍ പറയുന്നതെന്തെന്ന് നോക്കാം.

അതോടൊപ്പം ഓണാഘോഷ പരിപാടികളെ കുറിച്ച് ഒരു പരിപാടി.ഈ സെപ്റ്റമ്പര്‍ മാസത്തില്‍ മാത്രമല്ല ഒക്‌റ്റോബറിലും ഓണാഘോഷം ബാക്കിയുണ്ട്.ഫാ.ജോണ്‍ പുതുവയും, അജയന്‍ പി കെ യും FM റേഡിയോയിലുടെ ഓണ സന്ദേശം നല്കുന്നു.ബിന്ദു ബെന്നി ഓണപ്പരിപാടികള്‍ അവതരിപ്പിക്കുകയും’പുത്തന്‍പുതുക്കലെയ്’ എന്ന തമിഴ് ഗാനം ആലപിക്കുകയും ചെയ്യുന്നു.’ഐ ലവ് യു മമ്മി എന്ന ഗാനം ഒരുക്കിയിരിക്കുന്നത് സൗമ്യ സജേഷും മകള്‍ നിധിയും കൂടിയാണ്.
ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദ് 
ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.
യു ട്യൂബ് വീഡിയോ ലിങ്ക് (താഴെ) 

Scroll To Top