Friday December 02, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ ഡീസല്‍ വില ഒരു യൂറോയിലേയ്ക്ക്:വില കുറയ്ക്കാന്‍ മത്സരം 

ഡബ്ലിന്‍ സിറ്റിയില്‍ ഡീസല്‍ വില ഒരു യൂറോയിലേയ്ക്ക്:വില കുറയ്ക്കാന്‍ മത്സരം 

ഡബ്ലിന്‍;അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില ഇടിഞ്ഞത് അയര്‍ലണ്ടിലും പ്രതിഫലിച്ചു തുടങ്ങി.പെട്രോള്‍ പമ്പുകള്‍ മത്സരിച്ച് രംഗത്തെത്തിയതോടെ ലിറ്ററിന് 99 സെന്റിന് ഡീസല്‍ വിറ്റ് ഡബ്ലിന്‍ 8 ലെ മൌണ്ട് ബ്രൌണ്‍ ഇമോ ഫില്ലിംഗ് സ്റ്റേഷന്‍ വില കുറവില്‍ ഒന്നാം സ്ഥാനത്തെത്തി.
ഈ മാസം ആദ്യം മുതല്‍ക്കേ കൗണ്ടി മേയോയിലെ ചില ഗാരേജുകളിലും,രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലും ഇന്ധനവില കുറച്ചാണ് വിറ്റിരുന്നത്.
ആപ്പിള്‍ ഗ്രീന്‍ ഇന്നലെ മുതല്‍ പെട്രോളിനും ഡീസലിനും 3 സെന്റു വീതം കുറച്ചിട്ടുണ്ട്.ഡീസലിന് 1.01 യൂറോയും പെട്രോളിന് 1.16 സെന്റുമാണ് പുതുക്കിയ വില.കഴിഞ്ഞ വര്‍ഷം ഇതേ ദിവസം ഉണ്ടായിരുന്നതിനേക്കാള്‍ പെട്രോളിന് 7 സെന്റും ഡീസലിന് 21 സെന്റും വില കുറഞ്ഞു.
എന്നാല്‍ രാജ്യത്തൊട്ടാകെയുള്ള കണക്ക് പ്രകാരം ശരാശരി വില 1,26 യൂറോയും ,പെട്രോള്‍ വില 1.15 യൂറോയുമായി തുടരുകയാണ്.വരും ദിവാങ്ങളില്‍ ഇന്ധന വില വീണ്ടും കുറയുമെന്ന് പെട്രോള്‍ പമ്പ് ഉടമകള്‍ സൂചന നല്‍കിയിട്ടുണ്ട്,

Scroll To Top