Monday January 22, 2018
Latest Updates

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടിയാണോ നിങ്ങള്‍ കാത്തിരിക്കുന്നത്? എങ്കില്‍ നിറയെ പഴങ്ങള്‍ കഴിച്ചോളൂ…

ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടിയാണോ നിങ്ങള്‍ കാത്തിരിക്കുന്നത്? എങ്കില്‍ നിറയെ പഴങ്ങള്‍ കഴിച്ചോളൂ…

രോ ഗര്‍ഭിണിയും കാത്തിരിക്കുന്നത് ആരോഗ്യമുള്ള കുഞ്ഞിനുവേണ്ടിയാണ്. നല്ല ഭക്ഷണം കഴിക്കുക, നല്ല കാര്യങ്ങള്‍ മാത്രം ചിന്തിക്കുക എന്നിവയൊക്കെയാണ് ആരോഗ്യമുള്ള കുഞ്ഞിനു ജന്മം നല്‍കാന്‍ സാധാരണ എല്ലാവരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഗര്‍ഭിണിയാകുമ്പോള്‍ കൂടുതല്‍ പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് കാനഡയില്‍ നടത്തിയ പുതിയ ഗവേഷണം തെളിയിക്കുന്നത്. എത്രത്തോളം പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ സാധിക്കുമോ അത്രയധികം കഴിച്ചോളൂ. കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ ഐ.ക്യു വര്‍ദ്ധിപ്പിക്കാനും ഇവ സഹായിക്കും.

ഐ.ക്യു. ലെവല്‍ കൂടിയ കുഞ്ഞുങ്ങളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് അമ്മമാര്‍ കഴിക്കുന്ന പഴവര്‍ഗങ്ങള്‍ക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ പീയുഷ് മന്ദാനെ പറയുന്നത്. കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടിലെ ഗവേഷകനാണ് ഇദ്ദേഹം. ഇദ്ദേഹമടങ്ങുന്ന സംഘം 688 കുട്ടികളെയാണ് പഠത്തിനായി തിരഞ്ഞെടുത്തത്. കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍, ഇവരുടെ സാമ്പത്തികനില, പാരന്റല്‍ എജ്യുക്കേഷന്‍ എന്നിവ കൂടി കണക്കിലെടുത്താണ് കുഞ്ഞുങ്ങളെ നിരീക്ഷിച്ചത്. ഇതില്‍ പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിച്ച അമ്മമാരുടെ കുഞ്ഞുങ്ങള്‍ മറ്റ് കുഞ്ഞുങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശക്തിയും, കാര്യങ്ങള്‍ പെട്ടന്ന് തന്നെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതുമായ കഴിവും കൂടുതലുള്ളതായി കാണാന്‍ സാധിച്ചു. ടെസ്റ്റുകള്‍ വഴി ഈ കുഞ്ഞുങ്ങളുടെ ഐ.ക്യു നില മറ്റുള്ളവരെക്കാളും വളരെ ഉയര്‍ന്നതാണെന്നും നിരീക്ഷിച്ചറിഞ്ഞു. ഇബയോ മെഡിസിന്‍ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Scroll To Top