Sunday December 04, 2016
Latest Updates

സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ മൂലം ധനകമ്മി കുറഞ്ഞതായി കണക്കുകള്‍

സര്‍ക്കാറിന്റെ ചെലവ് ചുരുക്കല്‍ നടപടികള്‍ മൂലം ധനകമ്മി കുറഞ്ഞതായി കണക്കുകള്‍

കേന്ദ്ര സര്‍ക്കാറിന്റെ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ ധനകമ്മി കുറക്കാന്‍ സഹായിച്ചതായി കണക്കുകള്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ധനകമ്മി 5.01 ലക്ഷം കോടി രൂപയായി കുറഞ്ഞു. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.9 ശതമാനമാണിത്.

ധനകമ്മിയിലെ കുറവ് രാജ്യത്തിന്റെ വരവ് ചിലവ് കണക്കുകള്‍ കൂടുതല്‍ നിയന്ത്രണ വിധേയമാക്കുന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവും വരവും തമ്മിലുള്ള അന്തരമായ ധനകമ്മി ലക്ഷ്യമിട്ടതിലും കുറഞ്ഞ നിരക്കായ 3.99 ശതമാനമാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞതായാണ് ഇതു വ്യക്തമാക്കുന്നത്. 4.1 ശതമാനം മാത്രമായിരുന്നു കഴിഞ്ഞ ബഡ്ജറ്റില്‍ ധനകമ്മി ലക്ഷ്യമിട്ടിരുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്‌ററിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 125.41 രൂപയാണ്.

ധനകമ്മിയില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ നേട്ടമുണ്ടാകിയത് രാജ്യത്തെ നിക്ഷേപക രംഗത്തിനും പുത്തനുണര്‍വ്വ് നല്‍കും. രാജ്യാന്തര ഏജന്‍സികള്‍ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നതിനും ഇതു മൂലം സാധ്യതയേറി. നടപ്പ് വര്‍ഷം ധനകമ്മി ജിഡിപിയുടെ 3.5 ശതമാനം വരെ താഴാനും സാധ്യതയുണ്ടെന്ന്ക ണക്കുകള്‍ വ്യക്തമാക്കുന്നു.

 

Scroll To Top