Thursday December 08, 2016
Latest Updates

ജോലിയ്ക്ക് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗാര്‍ഡ കമ്മീഷണര്‍,എടിഎമ്മുകളില്‍ പണം നിക്ഷേപിക്കില്ലെന്ന് ബാങ്കുകള്‍ :ഗാര്‍ഡ സമരം തകര്‍ക്കാന്‍ വഴി തേടി സര്‍ക്കാര്‍

ജോലിയ്ക്ക് ഹാജരാകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗാര്‍ഡ കമ്മീഷണര്‍,എടിഎമ്മുകളില്‍ പണം നിക്ഷേപിക്കില്ലെന്ന് ബാങ്കുകള്‍ :ഗാര്‍ഡ സമരം തകര്‍ക്കാന്‍ വഴി തേടി സര്‍ക്കാര്‍

ഡബ്ലിന്‍:രാജ്യത്തെ 12,000ലേറെ വരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥര്‍ നടത്തുന്ന സമരം ബാങ്കുകളെയും ബാധിക്കാന്‍ സാധ്യത.എടിഎമ്മുകളില്‍ നിന്നും പണം കവരാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പണം അവയില്‍ നിക്ഷേപിക്കേണ്ടതില്ല എന്നാണ് ബാങ്കുകളുടെ തീരുമാനം. ബാങ്കുകള്‍ക്കു വേണ്ടി എടിഎമ്മുകളും പണം നിക്ഷേപിക്കുന്ന കമ്പനിയായ ജി4എസും ഇക്കാര്യം വ്യക്തമാക്കി.

ടാലയിലും ഫിന്‍ഗ്ലസിലുമായി കഴിഞ്ഞ മാസം ഒരേ ദിവസം നടന്ന ബാങ്ക് കൊള്ളയില്‍ 100,000 യൂറോയോളം നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ ഗാര്‍ഡ സമരം നടത്തുന്ന ദിവസങ്ങളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ബാങ്കുകള്‍ നടത്തിയിട്ടുള്ളത്.

അയര്‍ലണ്ടിലെ കൊള്ളക്കാരുടെ സംഘങ്ങള്‍ ഗാര്‍ഡയുടെ സമരം മുതലെടുക്കാന്‍ ഒരുമ്പിട്ടിറങ്ങിയേക്കും എന്ന സൂചനകള്‍ അധികൃതര്‍ തന്നെ നല്‍കുന്നുണ്ട്.

അതേസമയം വെള്ളിയാഴ്ച നടത്താനിരിക്കുന്ന സമരത്തില്‍ പങ്കെടുക്കാതെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്ന് ഗാര്‍ഡ കമ്മിഷണര്‍ കര്‍ശന ഉത്തരവ് നല്‍കിയിട്ടുണ്ട്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് വെള്ളിയാഴ്ച സമരം നടത്താനിരിക്കുന്നത്.സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ ഗാര്‍ഡ റപ്രസന്റേറ്റിവ് അസോസിയേഷനും, അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സെര്‍ജന്റ്സ് ആന്‍ഡ് ഇന്‍സ്പെക്ടേഴ്സും കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പൊതുജനത്തെയും രാജ്യത്തെയും സംരക്ഷിക്കാനായി ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാകണമെന്നാണ് ഗാര്‍ഡ കമ്മിഷണര്‍ നോയ്റിന്‍ ഒ സള്ളിവന്‍ പറഞ്ഞത്. അതേസമയം ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.

അതെ സമയം ഭരണകക്ഷിയുടെ നേതൃത്വത്തില്‍ സമരം മാറ്റി വെയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

Scroll To Top