Sunday December 17, 2017
Latest Updates

കേരളത്തില്‍ നിന്നുള്ള പച്ചമത്തിയും,അയലയും,നെയ്മീനും,കിളിമീനും  പുതുമയോടെ അയര്‍ലണ്ടിലും,ഇന്ന് മുതല്‍ മലയാളികടകളില്‍ ലഭ്യം 

കേരളത്തില്‍ നിന്നുള്ള പച്ചമത്തിയും,അയലയും,നെയ്മീനും,കിളിമീനും  പുതുമയോടെ അയര്‍ലണ്ടിലും,ഇന്ന് മുതല്‍ മലയാളികടകളില്‍ ലഭ്യം 

ഡബ്ലിന്‍ : മലയാളികളുടെ രുചിമുകുളങ്ങളില്‍ നിന്നും ഒരിക്കലും മായാത്ത മത്സ്യവിഭവങ്ങളായ നാടന്‍ കിളിപച്ച മത്തിയും,അയലയും,കിളിമീനും,ഇനി എല്ലാ ദിവസവും ഐറിഷ് മലയാളികളുടെ ഭക്ഷണമേശപ്പുറത്തും ലഭ്യമാക്കുന്നു.ഇവയ്ക്കു പുറമെ നെയ്മീനും,ചൂരയുമടക്കമുള്ള കേരളത്തില്‍ നിന്നുള്ള മീന്‍ ഇനങ്ങളാണ് ഇനി എല്ലാ ദിവസവും അയര്‍ലണ്ടിലെ മലയാളി കടകളിലൂടെ വിതരണത്തിനെത്തുന്നത്.

കേരള തീരത്തെ മത്സ്യ ബന്ധന കേന്ദ്രങ്ങളില്‍ നിന്നും തലേന്ന് പിടിയ്ക്കുന്ന മീന്‍ ഇനങ്ങള്‍,പിറ്റേന്ന് പുലര്‍ച്ച കേരളത്തിലെ മത്സ്യ വിപണന കേന്ദ്രങ്ങളില്‍ എത്തുന്ന അതേ പുതുമയോടെ ഡബ്ലിന്‍ വിമാനത്താവളത്തിലും അതിരാവിലെ എത്തിക്കും. അവിടെ നിന്നും മണിക്കൂറുകള്‍ക്കകം അയര്‍ലണ്ടിലെ മലയാളി കടകളിലൂടെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് പുതിയ സംരംഭത്തിന്റെ ചുമതലക്കാര്‍ അറിയിച്ചു.

ഇന്ന് ശനിയാഴ്ച രാവിലെ മുതല്‍ കോര്‍ക്കിലും ,ഡബ്ലിനിലുമടക്കമുള്ള മലയാളി കടകളില്‍ നിന്നും മത്തി,അയല,കിളിമീന്‍,നെയ്മീന്‍,ചൂര,എന്നി മത്സ്യ ഇനങ്ങള്‍ വാങ്ങാനാവുമെന്ന് വിതരണക്കാര്‍ അറിയിച്ചു.

Scroll To Top