Thursday August 17, 2017
Latest Updates

ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന് ; അയര്‍ലണ്ടിലും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍

ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന് ; അയര്‍ലണ്ടിലും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍

ഡബ്ലിന്‍ : ഫ്രഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന്.അയര്‍ലണ്ടിലെ 8000 ഫ്രഞ്ച് പൗരന്മാര്‍ക്കായി മൂന്ന് പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്.രാവിലെ എട്ടിനും വൈകിട്ട് ഏഴിനും ഇടയില്‍ വോട്ടെടുപ്പ്. അയര്‍ലണ്ടിലെ ഫ്രഞ്ച് എംബസിയില്‍ രണ്ട് ബൂത്തുകളും (66 ഫിട്സ് വില്യം ലെയ്ന്‍, ഡബ്ലിന്‍2)കോര്‍ക്കിലെ സിറ്റി ഹാള്‍ എന്നിങ്ങനെയാണ് പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

നിലവിലെ പ്രസിഡണ്ട് ഫ്രാന്‍സ്വാ ഹൊളാന്റ് രണ്ടാമൂഴത്തിനില്ലെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പില്‍ 11 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തീവ്ര വലതുപക്ഷ നാഷണല്‍ ഫ്രണ്ട് (എഫ്.എന്‍)നേതാവ് മറീന്‍ ലാ പെന്‍(48),ഇടതു സ്ഥാനാര്‍ഥി ജീന്‍ ലൂക് മെലങ്കോണ്‍,(65),മധ്യകക്ഷി സ്ഥാനാര്‍ഥി ഇമ്മാനുവേല്‍ മാക്രോണ്‍(39),കണ്‍സര്‍വേറ്റീവ് റിപ്പബ്ലിക്കന്‍ പാര്‍ടിയുടെ ഫ്രങ്കോയിസ് ഫില്ല്യണ്‍,63 എന്നിവര്‍ക്കാണ് തിരഞ്ഞെടുപ്പില്‍ സാധ്യതയുള്ളതായി കരുതുന്നത്.

പാരീസ് വെടിവെപ്പിനു മുമ്പ് നടത്തിയ മൂന്നു സര്‍വേകളിലും ഇവരില്‍ 48കാരനായ മറീന്‍ ലാ പെന്നിനേക്കാള്‍(22-23) 39കാരനായ ഇമ്മാനുവേല്‍ മാക്രോണിനാണ് നേരിയ മുന്‍തൂക്കം (23-25)ലഭിച്ചത്. 18നു 19.5ശതമാനമാണ് മറ്റ് രണ്ടുപേരുടെ സാധ്യത പ്രവചിച്ചത്.ആദ്യ ഘട്ടത്തില്‍ ഒന്നും രണ്ടുംസ്ഥാനത്തെത്തുന്നവര്‍ മെയ് ഏഴിന് നടക്കുന്ന രണ്ടാംഘട്ടത്തില്‍ വീണ്ടും മാറ്റുരയ്ക്കും.പുതിയ പ്രസിഡന്റ് മെയ്14ന് ചുമതലയേല്‍ക്കും.

Scroll To Top