Thursday December 08, 2016
Latest Updates

അയര്‍ലണ്ട് കൊടുംതണുപ്പിലേയ്ക്ക്..

അയര്‍ലണ്ട് കൊടുംതണുപ്പിലേയ്ക്ക്..

ഡബ്ലിന്‍: അയര്‍ലണ്ട് അസ്ഥി മരയ്ക്കുന്ന തണുപ്പിലേയ്ക്ക്. ഈയാഴ്ച താപനില മൈനസ് 3 ഡിഗ്രിയിലേക്ക് താഴുമെന്ന് കാലാവസ്ഥ പ്രവചനം. രാത്രി കാലങ്ങളിലാണ് രാജ്യം അസ്ഥി മറയ്ക്കുന്ന തണുപ്പിലേക്ക് നീങ്ങുന്നത്. പകല്‍ താപനില 5 ഡിഗ്രിക്ക് മുകളിലാകാന്‍ സാധ്യതയുണ്ട്.വരുന്ന ഫെബ്രുവരി വരെ ഈ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ പ്രവചനം.

ഇന്ന് രാവിലെ മുതല്‍ തന്നെ കനത്ത മൂടല്‍ മഞ്ഞു പ്രത്യക്ഷപ്പെട്ടു തുടങ്ങും. രാത്രി ഒറ്റപ്പെട്ട  മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.

വെള്ളിയാഴ്ച പൊതുവെ വരണ്ട കാലാവസ്ഥ ആയിരിക്കും പടിഞ്ഞാറ്, വടക്ക് തീരങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മിക്കയിടങ്ങളിലും പ്രത്യേകിച്ച് കിഴക്ക്, തെക്ക് മേഖലകളില്‍ താപനില 6 ഡിഗ്രി വരെയാകും. അതേസമയം വാരാന്ത്യ ദിവസങ്ങളില്‍ തണുപ്പ് കുറയുമെന്ന് മെറ്റ് എറാന്‍ അറിയിച്ചു.

ശനിയാഴ്ച വരണ്ട കാലാവസ്ഥ ആയിരിക്കും. ഞായറാഴ്ച സൌത്ത് വെസ്റ്റ് മേഖലയില്‍ നിന്ന് രാജ്യവ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച രാത്രിയോടെയാകും മഴ വ്യാപിച്ചു തുടങ്ങുന്നത്.

Scroll To Top