Wednesday December 07, 2016
Latest Updates

ലീപ് കാര്‍ഡുള്ള 18 വയസുവരെയുള്ളവര്‍ക്ക് ജൂലൈ 25 മുതല്‍ സൗജന്യ യാത്ര

ലീപ് കാര്‍ഡുള്ള 18 വയസുവരെയുള്ളവര്‍ക്ക് ജൂലൈ 25 മുതല്‍ സൗജന്യ യാത്ര

ഡബ്ലിന്‍:ലീപ് കാര്‍ഡുള്ള 4നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ജൂലൈ 25 മുതല്‍ ഓഗസ്റ്റ് 7 വരെ പൊതുഗതാഗത സൗകര്യം സൗജന്യമായി ഉപയോഗപ്പെടുത്താം. ഈ രണ്ടാഴ്ചത്തെ സ്‌കൂളുകള്‍ക്ക് വേനല്‍ക്കാല അവധിയുമാണ്.

കുടുംബങ്ങള്‍, കൗമാരക്കാര്‍, കുട്ടികള്‍ എന്നിവരെ പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കാനാണ് അധികൃതര്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. ലീപ് കാര്‍ഡ് ഇതുവരെ ലഭിച്ചിട്ടില്ലാത്ത 4 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഇപ്പോഴും കാര്‍ഡ് ലഭ്യമാണ്. ലീപ് കാര്‍ഡ് ഉപയോഗിക്കാവുന്ന ഇടങ്ങള്‍:

$ എല്ലാ ഡബ്ലിന്‍ ബസ് സര്‍വീസുകളിലും (എയര്‍ലിങ്ക് ഉള്‍പ്പെടില്ല)
$ എല്ലാ ലുവാസ് സര്‍വീസുകളിലും
$ എല്ലാ ഡാര്‍ട്ട് (DART) സര്‍വീസുകളിലും
$ ഡബ്ലിന്‍ ‘ഷോര്‍ട്ട് ഹോപ് സോണി’ലെ എല്ലാ കമ്മ്യൂട്ടര്‍ റെയില്‍ സര്‍വീസുകളിലും
$ ഡബ്ലിന്‍ ബസ് എറാന്‍ സര്‍വീസുകള്‍, സമീപ കൗണ്ടികളിലേയ്ക്കുള്ള സര്‍വീസുകള്‍ (എക്സ്പ്രസ് വേ ഉള്‍പ്പെടില്ല), കോര്‍ക്ക് സിറ്റി ബസ് എറാന്‍ സര്‍വീസ്, ലിമറിക്ക് സിറ്റി, ഗോള്‍വേ സിറ്റി, വാട്ടര്‍ ഫോര്‍ഡ് സിറ്റി സര്‍വീസുകള്‍.
$ ആഷ്ബോണ്‍ കണക്ട്

Scroll To Top