Saturday December 03, 2016
Latest Updates

അയര്‍ലണ്ടില്‍ സൗജന്യ നിക്ഷേപ മാര്‍ഗദര്‍ശക സെമിനാര്‍ ജനുവരി 13 മുതല്‍ 

അയര്‍ലണ്ടില്‍ സൗജന്യ നിക്ഷേപ മാര്‍ഗദര്‍ശക സെമിനാര്‍ ജനുവരി 13 മുതല്‍ 

‘നിങ്ങള്‍ ദരിദ്രനായി ജനിക്കുന്നുവെങ്കില്‍ അതൊരിക്കലും നിങ്ങളുടെ കുറ്റമല്ല. എന്നാല്‍ ദരിദ്രനായിട്ടാണ് മരിക്കുന്നതെങ്കില്‍ അതു നിങ്ങളുടെ മാത്രം കുറ്റമാണ്’ മൈക്രോസോഫ്റ്റിന്റെ തലവന്‍ ബില്‍ ഗേറ്റ്‌സിന്റെ ഈ വാക്കുകള്‍ കേള്‍ക്കാത്തവരുണ്ടാവില്ല. ഇതു ജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്. ഒരുപാടാളുകള്‍ തങ്ങളുടെ ഓഫീസ് മുറിയിലും വീടിന്റെ ചുമരുകളിലും ഈ വാക്യം പതിച്ചുവയ്ക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ ഇതെങ്ങനെ പ്രാവര്‍ത്തികമാക്കും എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ളവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം. അതു മനസ്സിലാക്കിയവരാകട്ടെ വളരെ കുറഞ്ഞ വര്‍ഷങ്ങള്‍ക്കൊണ്ട് പത്തോ ഇരുപതോ ആളുകള്‍ക്കെങ്കിലും ജോലി കൊടുക്കാന്‍ പ്രാപ്തമായ ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പെടുത്തിട്ടുമുണ്ട്.

അതിസമ്പന്നരുടെ പട്ടികയിലെ പേരുകള്‍ വായിച്ച് അന്തം വിട്ടു നില്‍ക്കുകയല്ല, മറിച്ച് തനിക്കും അതു സാധിക്കും എന്നുറച്ചു വിശ്വസിക്കുവാന്‍ പ്രേരിപ്പിക്കുന്നു ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്.ടി. കിയോസാക്കി. ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ സാധാരണക്കാരനായ വ്യക്തിയാണ് കിയോസാക്കി. 1974ല്‍ ഫോട്ടോസ്റ്റാറ്റ് യന്ത്രം വില്ക്കുന്ന സ്ഥാപനത്തിലെ സെയില്‍സ് റെപ്രസെന്റേറ്റീവ് ആയിട്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നാലു വര്‍ഷം ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് തുകല്‍ പഴ്‌സുകളും അനുബന്ധ ഉല്പന്നങ്ങളും നിര്‍മ്മിച്ചു വില്ക്കുന്ന ഒരു ചെറിയ വ്യവസായത്തിലേക്കു ചുവടുമാറി. നല്ല രീതിയില്‍ മുമ്പോട്ടു പോയെങ്കിലും കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ചില സാമ്പത്തികപ്രശ്‌നങ്ങളാല്‍ ബിസിനസ് പാപ്പരായി. പിന്നീട് ടി ഷര്‍ട്ടുകള്‍ വിപണനം ചെയ്യുന്ന സ്ഥാപനം തുടങ്ങി. അതും മുന്‍ ബിസിനസ് പോലെ അവസാനിച്ചു. പിന്നീടാണ് അദ്ദേഹം തന്റെ കൈയ്യിലുള്ള സമ്പാദ്യം കൊണ്ട് ഓഹരി വിപണിയിലേക്കിറങ്ങുന്നത്.

എല്ലാത്തിനും അതാതിന്റെ സമയമുണ്ട് ദാസാ’ എന്ന ശ്രീനിവാസന്‍ തിരക്കഥയിലെ ആപ്തവാക്യം പോലെ നിക്ഷേപമെന്ന വന്‍ ബിസിനസ്സില്‍ സാധാരണക്കാരനും ഇടമുണ്ടെന്ന് അനുഭവത്തിലൂടെ അദ്ദേഹം തിരിച്ചറിഞ്ഞു. ഔദ്യോഗിക ജീവിതത്തിലും പിന്നീട് സ്വന്തം ബിസിനസ്സിനും വേണ്ടി ചിലവഴിച്ച സമയത്തിന്റെ കാല്‍ ഭാഗമേ വേണ്ടി വന്നുള്ളൂ അതിന്റെ നൂറിരട്ടി സമ്പാദിക്കുവാന്‍. താന്‍ പഠിക്കുകയും മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത സാമ്പത്തിക സൂത്രവാക്യങ്ങള്‍ മറ്റുള്ളവര്‍ക്കു പ്രയോജനപ്പെടണമെന്ന ലക്ഷ്യത്തോടെ 1997 ഏപ്രില്‍ മാസത്തില്‍ ‘റിച്ച് ഡാഡ് പുവര്‍ ഡാഡ്’ എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചു. ആയിരം കോപ്പികള്‍ മാത്രമേ അച്ചടിച്ചുള്ളൂ. എന്നാല്‍ പ്രസാധകരുടെയും എഴുത്തുകാരന്റെയും ധാരണകളെ തകിടം മറിച്ചുകൊണ്ട് ഒരു കോടിയിലധികം പ്രതികള്‍ വിറ്റഴിച്ച് ഈ ഗ്രന്ഥം പുസ്തക വിപണത്തിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചു. അമേരിക്കയിലും ജപ്പാനിലും ചൈനയിലും ഉള്‍പ്പടെ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയ പല പ്രമുഖരും ഈ പുസ്തകം തങ്ങളെ എത്രമാത്രം പ്രചോദിപ്പിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.

പിന്നീട് റിച്ച് ഡാഡ് പരമ്പരയില്‍ നിരവധി പുസ്തകങ്ങള്‍ പുറത്തിറങ്ങി. ഈ സാമ്പത്തിക സൂത്രവാക്യങ്ങള്‍ മലയാളികള്‍ക്കുകൂടി പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തില്‍ ഡി.സി ബുക്‌സ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയും പുറത്തിറക്കിയിട്ടുണ്ട്.റിച്ച് ഡാഡ് പരമ്പരയില്‍ ശ്രദ്ധേയമായ പുസ്തകങ്ങള്‍ക്കു വന്‍ വരവേല്പാണ് മലയാളികള്‍ നല്‍കിയത്. ലോകത്ത് ഏറ്റുമധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായവയുടെ ലിസ്റ്റില്‍ റിച്ച് ഡാഡ് പരമ്പരയിലെ പുസ്തകങ്ങളും ഉണ്ട്.സാമ്പത്തിക സൂത്രവാക്യങ്ങള്‍ക്കുപരി തന്റെ ജീവിതവും ഏറെക്കുറെ കിയോസാക്കി വരച്ചിടുന്നു എന്നത് റിച്ച് ഡാഡ് പുസ്തകങ്ങളെ മറ്റു പുസ്തകങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. 

ജീവിതം കൊണ്ട് എന്തെങ്കിലും ആയിത്തീരണമെന്നോ ആര്‍ക്കെങ്കിലും ജീവിതം കൊണ്ട് പ്രയോജനപ്പെടണം എന്നാഗ്രഹിക്കുന്ന വ്യക്തികള്‍ക്കും താന്‍ കൊണ്ടുനടക്കുന്ന ബാഗില്‍നിന്നും ഈ പുസ്തകത്തെ ഒഴിവാക്കാനാവില്ല. ഒരധ്യായമെങ്കിലും മനസ്സിരുത്തി വായിച്ചാല്‍ നിങ്ങളുടെ ജീവിതം മാറിമറിയും എന്നു തീര്‍ച്ച

ഇപ്പോഴിതാ ധനകാര്യ രംഗത്ത് എങ്ങനെ വിജയിക്കാം എന്നൊരു സൗജന്യ സെമിനാര്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം നടക്കുന്നു.റോബര്‍ട്ട് കിയോസ്‌കിയുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സെമിനാറുകള്‍.രണ്ടു മണിക്കൂറാണ് സെമിനാല്‍ സമയം. റിച്ച് ഡാഡ് പൂവര്‍ ഡാഡ് എന്ന പുസ്‌കത്തിലെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു പരിശീലനം കൂടി നല്‍കുന്ന ക്ലാസാണ് ഇത്. എങ്ങനെ ധനകാര്യ സംരംഭങ്ങള്‍ ആരംഭിക്കുകയും വളര്‍ത്തുകയും ചെയ്യുക,ആധുനീക നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുക എന്നതില്‍ പരിശീലനം നല്‍കുമെന്നും സംഘാടകര്‍ ഉറപ്പു നല്‍കുന്നു. മറഞ്ഞിരിക്കുന്ന നിക്ഷേപ സാധ്യതകളെ പുനരുജ്ജീവിപ്പിക്കുന്നതിനും, സാമ്പത്തികനില മെച്ചപ്പെടുത്തുന്നതിനും, നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനു വേണ്ട മാര്‍ഗ നിര്‍ദേശങ്ങളും സെമിനാറില്‍ ഉണ്ടാകും.

ജനുവരി 13ന് ഗാല്‍വേയില്‍ ദി റാഡിസണ്‍ ഹോട്ടലില്‍, 12.30നും, 6.30നും, 14ന് ലീമെറിക്കിലെ ക്ലാറിയോണ്‍ ഹോട്ടലിലും, 15ന് കോര്‍ക്ക് ദി ഒറിയേല്‍ ഹൗസ് ഹോട്ടലിലും,16ന് ഡബ്ലിനിലെ ബാള്‍സ് ബ്രിഡ്ജ് ഹോട്ടലിലും ,17 ന് ഡബ്ലിന്‍ 2 ലെ ഹില്‍ട്ടണ്‍ ഡബ്ലിന്‍ ഹോട്ടലിലുമാണ് സെമിനാറുകള്‍ 

രണ്ടു മണിക്കൂറാണ് സെമിനാര്‍ സമയം. റിച്ച് ഡാഡ് പൂവര്‍ ഡാഡ് എന്ന പുസ്‌കത്തിലെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു പരിശീലനം കൂടി നല്‍കുന്ന ക്ലാസാണ് ഇത്.സെമിനാര്‍ കൂടുവാന്‍ എത്തുന്നവര്‍ക്ക് ആകര്ഷകമായ സമ്മാനങ്ങളും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.http://ireland.richdad-workshops.com/



Scroll To Top