Saturday April 29, 2017
Latest Updates

റയനെയറില്‍ ഇനി ഫ്രീയായി പറക്കാം

റയനെയറില്‍ ഇനി ഫ്രീയായി പറക്കാം

ഡബ്ലിന്‍:അടുത്ത അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ഫ്ളൈറ്റില്‍ യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കുമെന്ന് റയനെയര്‍. ടാക്സ് മാത്രം നല്‍കിക്കൊണ്ട് യാത്ര ചെയ്യാന്‍ കഴിയുന്ന പദ്ധതി അണിയറയില്‍ ഒരുങ്ങുകയാണെന്ന് റയനെയര്‍ ചീഫ് മൈക്കല്‍ ഒലെയറി വ്യക്തമാക്കി.

യാത്ര സൗജന്യമാകുന്നതോടെ ഫ്ളൈറ്റിലെ സീറ്റുകള്‍ പൂര്‍ണ്ണമായും നിറയുമെന്നും, എയര്‍പോര്‍ട്ട് റവന്യൂ വഴി ലഭിക്കുന്ന തുകയുടെ ഷെയര്‍ കൊണ്ടാകും പിന്നീട് കമ്പനി പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ റിക്രൂട്ട്മെന്റിലൂടെ 3,500 തൊഴില്‍ സൃഷ്ടിക്കാനും റയനെയര്‍ തീരുമാനിച്ചിട്ടുണ്ട്. 2017 അവസാനത്തോടെ പുതിയ 50 വിമാനങ്ങള്‍ കൂടി പറത്താനാണ് കമ്പനിയുടെ പദ്ധതി.

Scroll To Top