Thursday May 25, 2017
Latest Updates

അടുത്ത വാഗ്ദാനം വരേദ്കറുടെ വക:അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ !,18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫ്രീ ജി പി കെയര്‍ !

അടുത്ത വാഗ്ദാനം വരേദ്കറുടെ വക:അയര്‍ലണ്ടില്‍ എല്ലാവര്‍ക്കും സൗജന്യ ചികിത്സ !,18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫ്രീ ജി പി കെയര്‍ !

ലെറ്റര്‍കെന്നി ;തിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണമുന്നണി ജനങ്ങളില്‍ പ്രത്യാശ നല്കി വോട്ട് വാങ്ങാനുള്ള തന്ത്രങ്ങള്‍ ഊര്‍ജിതപ്പെടുത്തി.പ്രസവാവധി ഒരു വര്‍ഷമാക്കുമെന്നും,ചൈല്‍ഡ് കെയര്‍ അലവന്‍സുകള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി ജയിംസ് റൈലി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ എല്ലാ മുതിര്‍ന്ന പൌരന്മാര്‍ക്കും ആശുപത്രി ചിലവുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കാനുതകുന്ന പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മന്ത്രി ലിയോ വരേദ്കര്‍ രംഗത്തെത്തി.

നവീകരിച്ച യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് വഴി നടപ്പാക്കുന്ന പദ്ധതി വഴി പ്രൈമറി കെയറില്‍ ഉള്ള എല്ലാ ചികിത്സയും സൌജന്യമാക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം.ജി പി വിസിറ്റ്,പ്രിസ്‌ക്രിപ്ഷന്‍,ഡെന്റ്റല്‍ ചെക്കപ്പ് ,എന്നിവയടക്കമുള്ളവയ്ക്ക് മുതിര്‍ന്നവരും പണം മുടക്കേണ്ടി വരില്ല.

ഡോണഗലില്‍ മാക് ഗില്‍ ,സമ്മര്‍ സ്‌കൂളിലെ പൊതു പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് വരെ ഫ്രീ ജി പി കെയര്‍ ബാധകമാക്കുമെന്ന് പ്രസ്താവിച്ച മന്ത്രി 12 വയസു വരെയുള്ളവര്‍ക്കായിരിക്കും ഇത് നടപ്പാക്കുക എന്നും പറഞ്ഞു.

വരേദ്കറുടെ പ്രഖ്യാപനങ്ങള്‍ വില കുറഞ്ഞതാണെന്നും ഇലക്ഷന്‍ തട്ടിപ്പ് തന്ത്രമാണെന്നും ആരോപിച്ച് ഫിയനാ ഫാളും രംഗത്തിറങ്ങി.അടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് ശേഷം വേണം വരേദ്കര്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തേണ്ടതെന്ന് മുഖ്യ പ്രതിപക്ഷ കക്ഷിയുടെ വക്താവ് പറഞ്ഞു.

Scroll To Top