Saturday December 10, 2016
Latest Updates

കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ തയാറാകാത്ത ജി പി മാര്‍ക്ക് ‘പണി ‘നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍

കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ തയാറാകാത്ത ജി പി മാര്‍ക്ക് ‘പണി ‘നല്‍കാന്‍ ഐറിഷ് സര്‍ക്കാര്‍

ഡബ്ലിന്‍ :ആറു വയസ്സില്‍ താഴെയുള്ള കുട്ടികളെ സൗജന്യമായി ചികിത്സിക്കാനുള്ള കരാറില്‍ ഒപ്പിടാത്ത ഡോക്ടര്‍മാര്‍ക്ക് ഈ കുട്ടികളുടെ രക്ഷിതാക്കളെ ചികിത്സിക്കാനുള്ള അവസരവും നഷ്ടമാവും. ജിപി വിസിറ്റിംഗ് കാര്‍ഡോ മെഡിക്കല്‍ കാര്‍ഡോ കൈവശമുള്ള രക്ഷിതാക്കള്‍ക്ക് ഡോക്ടര്‍ തങ്ങളുടെ ആറു വയസ്സില്‍ താഴെയുള്ള കുഞ്ഞിനെ സൗജന്യമായി ചികിത്സിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പുതിയ ഡോക്ടറെ തേടി പോകാം. നിലവില്‍ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവുമായി കരാറുള്ള ജിപിമാരെ ബാധിക്കുന്നതാണ് തീരുമാനം.

നിലവിലെ കരാറനുസരിച്ച് 166,000 കുട്ടികളെ ഡോക്ടര്‍മാര്‍ സൗജന്യമായി പരിശോധിച്ചാല്‍ മതി. പക്ഷെ, ആരോഗ്യ വകുപ്പ് കൊണ്ടു വന്ന പുതിയ കരാര്‍ പ്രകാരം 237,000 കുട്ടികള്‍ കൂടി ഈ പദ്ധതിയിലേക്ക് വരും. നിലവിലുള്ള കരാറുകള്‍ വരുന്ന ജുലൈ മാസത്തോടെ കാലഹരണപ്പെടുമെന്നതോടെ പുതിയ കരാറിനാകും
പിന്നീട് പ്രസക്തി.

മാതാപിതാക്കള്‍ക്കും തീരുമാനം തിരിച്ചടിയാണ്. പുതിയ ജിപികളെ കണ്ടെത്തുക എന്ന ശ്രമകരമായ ജോലിയാണ് പല മാതാപിതാക്കളെയും കാത്തിരിക്കുന്നത്. കരാറില്‍ ഒപ്പുവക്കാന്‍ വിസമ്മതിക്കുന്ന ജിപികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകുകയും ചെയ്യും.

67 മില്യണ്‍ യൂറോ ചിലവഴിച്ച പദ്ധതിയില്‍ എല്ലാ ഡോക്ടര്‍മാരും ഭാഗമാകണമെന്ന് ആരോഗ്യ മന്ത്രി ലിയോ വരേദ്കര്‍ ആവശ്യപ്പെട്ടു. ആറു വയസ്സില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും, അതോടൊപ്പം ആസ്ത്മ, ഉയരം,തൂക്കം എന്നിവ പരിശോധിക്കാന്‍ എത്തുന്നവര്‍ക്കും സൗജന്യ സേവനം നല്‍കണമെന്നതാണ് കരാര്‍. ഇതിനെതിരെ ഡോക്ടര്‍മാര്‍ക്കിടയില്‍ എതിര്‍പ്പ് ശക്തമാണ്.

Scroll To Top