Tuesday December 06, 2016
Latest Updates

കുട്ടികളുടെ ഫ്രീ ജി പി കെയര്‍ :ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം 

കുട്ടികളുടെ ഫ്രീ ജി പി കെയര്‍ :ഇന്ന് മുതല്‍ രജിസ്റ്റര്‍ ചെയ്യാം 

ഡബ്ലിന്‍:ആറു വയസില്‍ താഴെയുള്ള കുട്ടികളുടെ ഫ്രീ ജി പി കെയറിന് വേണ്ടിയുള്ള രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ ഓണ്‍ ലൈനില്‍ എത്തി രജിസ്റ്റര്‍ ചെയ്യേണ്ടാതാണ്.
ഇന്ന് രാവിലെ രജിസ്‌ട്രേഷന്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വന്‍ തോതില്‍ രക്ഷിതാക്കള്‍ ഓണ്‍ ലൈനില്‍ എത്തിയത് കാരണം  gpvisitcard.ie   എന്ന വെബ് സൈറ്റ് പലതവണ പ്രവര്‍ത്തന രഹിതമായി.എന്നാല്‍ പെട്ടന്ന് തന്നെ ഇവയുടെ സേവനം പുനരാരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെ ഫ്രീ ജിപി കെയര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സന്ദര്‍ശിക്കുക https://www.pcrsonline.ie/portal/free-gp-care-web/pub

കുട്ടികളുടെ ജി പി വിസിറ്റിനുള്ള കരാര്‍ പ്രകാരമുള്ള തുക എച്ച് എസ് ഇ ഡോക്റ്റര്‍മാര്‍ക്ക് നല്‍കും.രാജ്യത്ത് 270,000 കുട്ടികള്‍ പുതിയതായി ഈ പദ്ധതിയില്‍ അംഗമായേക്കും എന്നാണ് പ്രാഥമിക കണക്ക്.

സേവനം നല്‍കാന്‍ തയാറായിട്ടുള്ള ജി പി മാരുടെ ലിസ്റ്റ് വെബ് സൈറ്റില്‍ ലഭ്യമാണ്.രാജ്യത്തെ ബഹു ഭൂരിപക്ഷം ജി പി മാരും ഫ്രീ ജി പി സര്‍വീസ് നല്‍കാന്‍ തയാറായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.ഫ്രീ ജിപി സേവനത്തിന് തയാറായിട്ടുള്ള ഡോക്റ്റര്‍മാരുടെ കൌണ്ടി തിരിച്ചുള്ള ലിസ്റ്റ് താഴെ ചേര്‍ക്കുന്നുimej dee

 

 

Scroll To Top