Monday December 05, 2016
Latest Updates

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏവര്‍ക്കും 100 യൂറോ സമ്മാനം!:ജനരോക്ഷം തണുപ്പിക്കാന്‍ പുതിയ വാഗ്ദാനവുമായി സര്‍ക്കാര്‍ 

ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏവര്‍ക്കും 100 യൂറോ സമ്മാനം!:ജനരോക്ഷം തണുപ്പിക്കാന്‍ പുതിയ വാഗ്ദാനവുമായി സര്‍ക്കാര്‍ 

ഡബ്ലിന്‍:ജലനിരക്കിനെതിരെയുള്ള ജനരോക്ഷം തണുപ്പിക്കാന്‍ ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏവര്‍ക്കും 100 യൂറോ സമ്മാനം നല്‍കാന്‍ സര്‍ക്കാര്‍ ആലോചന.സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റ് മുഖേനയാകും 100 യൂറോ വീതമുള്ള ‘ഇനാം’ നല്‍കുക.സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പാണ് ഈ തുക പ്രഖ്യാപിച്ചത്.ജലനിരക്ക് അടക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുകയോ ജലവിതരണം നിയന്ത്രിക്കുകയോ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ജലനിരക്ക് അടയ്ക്കാത്തവര്‍ക്ക് ഫൈന്‍ ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം വീണ്ടും കൂടിയാലോചന നടത്തിയ മന്ത്രിമാര്‍ ജലനിരക്കിനെതിരെയുള്ള ജനരോക്ഷം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റ് വാങ്ങുന്നവര്‍ക്ക് 100 യൂറോയും ജീവനക്കാര്‍ക്ക് 100 യൂറോ നികുതി ഇളവ് നല്‍കാനുമായിരുന്നു ആദ്യ തീരുമാനം. ഇപ്പോള്‍ എല്ലാവര്‍ക്കും സോഷ്യല്‍ വെല്‍ഫെയര്‍ പെയ്‌മെന്റില്‍ 100 യൂറോ നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.25 യൂറോ വീതം നാല് തവണ യായിട്ടാകും ഈ തുക കൈമാറുക.റവന്യൂ അല്ലെങ്കില്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പ് മുഖേനയാകും തുക നല്‍കുക.മുഴുവന്‍ വീടുകളിലും വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ച് കഴിയുന്നത് വരെ നിശ്ചിത നിരക്ക് ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.ഈ നിരക്ക് 200 യൂറോയില്‍ താഴെയുള്ള ഒരു തുകയായിരിക്കുമെന്നാണ് മന്ത്രി ജോണ്‍ ബര്‍ട്ടന്‍ സൂചിപ്പിക്കുന്നത്. 

ഇതിനിടെ ഐറിഷ് വാട്ടര്‍ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ ടിറെനി 40 ഓളം ടിഡിമാരെ സന്ദര്‍ശിച്ച് ജലനിരക്ക് സംബന്ധിച്ച് ടിഡിമാരുടെ ആശങ്കകള്‍ ചര്‍ച്ച ചെയ്തു. മന്ത്രി അലന്‍ കെല്ലിയുമായും ഐറിഷ് വാട്ടര്‍ മേധാവി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന ലേബര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ജലനിരക്കിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജനരോക്ഷം തണുപ്പിക്കാനുള്ള നടപടികള്‍ ആലോചിക്കുന്നത്. 

Scroll To Top