Sunday December 04, 2016
Latest Updates

സൗജന്യ 4 G ഡാറ്റാ സര്‍വീസുമായി ത്രീ അയര്‍ലണ്ട് :ഏപ്രില്‍ മുതല്‍ പരിധിയില്ലാതെ രാജ്യത്തെങ്ങും പദ്ധതി നടപ്പാക്കും

സൗജന്യ 4 G ഡാറ്റാ സര്‍വീസുമായി ത്രീ അയര്‍ലണ്ട് :ഏപ്രില്‍ മുതല്‍ പരിധിയില്ലാതെ രാജ്യത്തെങ്ങും പദ്ധതി നടപ്പാക്കും

ഡബ്ലിന്‍:അയര്‍ലണ്ടിലെ രണ്ടാമത്തെ ഏറ്റവും വലിയ മൊബൈല്‍ ഓപ്പറേറ്ററായ ത്രീ അയര്‍ലണ്ട് 4 G ഡാറ്റാ സര്‍വീസ് സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചു.പരിധിയില്ലാത്ത കാലത്തേയ്ക്കാണ് ത്രീ അയര്‍ലണ്ടിന്റെ പുതിയ വാഗ്ദാനം.ഫ്രീ ഫോര്‍ ലൈഫ് എന്ന പേരിലുള്ള പുതിയ ഓഫര്‍ അനുസരിച്ച് നിലവിലുള്ള എല്ലാ പ്രൈസ് പ്ലാനുകളിലും 4 G ഡാറ്റാ സര്‍വീസ് സൌജന്യമായിരിക്കും.ഡാറ്റ ഉപയോഗിക്കാന്‍ സാധിക്കുന്ന മാര്‍ക്കറ്റില്‍ നിലവിലുള്ള എല്ലാ ഫോണുകളിലും ത്രീ അയര്‍ലണ്ടിന്റെ 4 G ഡാറ്റാ സര്‍വീസ് ലഭ്യമാകും.

ജൂണ്‍ മുതല്‍ അയര്‍ലണ്ടില്‍ പൂര്‍ണ്ണമായും നടപ്പാക്കിയേക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയനുസരിച്ച് ഓരോ ഉപഭോക്താക്കളും 5 യൂറോ വീതം വര്‍ദ്ധിപ്പിച്ച മൊബൈല്‍ ബ്രോഡ്ബാന്ഡ് സ്പീഡിനായി പക്ഷേ കൂടുതല്‍ അടയ്‌ക്കേണ്ടി വരും.സെക്കണ്ടില്‍ 225 മെഗാ ബൈറ്റ്‌സ് സ്പീഡിലാണ് 4G പ്ലസ് ഡാറ്റ ലഭ്യമാക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ ജൂലൈ മുതല്‍ പുതിയതായി ചേരുന്ന പ്രൈസ് പ്ലാനുകള്‍ക്ക് ആദ്യ 18 മാസക്കാലത്തേയ്ക്ക് കൂടുതല്‍ തുകയായ 5 യൂറോ അടയ്‌ക്കേണ്ടതില്ലെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഏപ്രില്‍ മുതല്‍ പുതിയ സ്‌കീംരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമാകും

Scroll To Top