Thursday November 23, 2017
Latest Updates

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോടികളുടെ ബ്ലേഡ് കമ്പനി; ഐറിഷ് ഉടമസ്ഥര്‍ പിടിയിലായേക്കും

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോടികളുടെ ബ്ലേഡ് കമ്പനി; ഐറിഷ് ഉടമസ്ഥര്‍ പിടിയിലായേക്കും

ലിമറിക്ക്:കള്ളപ്പണം ഇടപാട് നടത്തുന്ന ധനകാര്യ സ്ഥാപനങ്ങളെ പൂട്ടിലാക്കാന്‍ യുഎസ് ഒരുങ്ങുന്നു. അയര്‍ലണ്ട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കള്ളപ്പണ ശൃംഖലയെയാണ് യുഎസ് അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നത്. കനേഡിയന്‍ കമ്പനിയായ ദി പാക്ക്നെറ്റ് ഗ്രൂപ്പ് ഇത്തരത്തില്‍ ആരോപണമുന്നയിക്കപ്പെടുന്ന കമ്പനികളിലൊന്നാണ്. പാക്ക്നെറ്റ് ഗ്രൂപ്പിന് കില്‍ഡെയറിലും ഓഫിസ് ഉണ്ട്. കമ്പനിയുടെ മറ്റൊരു ഓഫിസ് പ്രവര്‍ത്തിക്കുന്നത് മുബൈയിലാണ്. ഇവ കൂടാതെ വിവിധ രാജ്യങ്ങളില്‍ ഈ കമ്പനി പ്രവര്‍ത്തിക്കുന്നുണ്ട്.

ഐറിഷുകാരായ അഞ്ചു പേരടക്കം 12 പേരെ ഇതിനകം യുഎസ് അധികൃതര്‍ നോട്ടമിട്ടിട്ടുണ്ട്. ക്ലെയര്‍, ലിമറിക്ക് എന്നിവിടങ്ങളിലുള്ളവരാണ് ഇവര്‍. കഴിഞ്ഞ 20 വര്‍ഷത്തോളമായി പാക്ക്നെറ്റ് കള്ളപ്പണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായാണ് യുഎസ് പറയുന്നത്.

പാക്ക്നെറ്റുമായി ബന്ധമുള്ള ഏഴ് കമ്പനികള്‍ ക്ലെയറില്‍ പ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. ഇവര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും.

Scroll To Top