Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ തട്ടിപ്പ് നടത്തിയ പ്രതിയ്ക്ക് 120 വര്‍ഷത്തെ തടവ് ?

ഡബ്ലിനില്‍ തട്ടിപ്പ് നടത്തിയ പ്രതിയ്ക്ക് 120 വര്‍ഷത്തെ തടവ് ?

ഡബ്ലിന്‍ :നിക്ഷേപകരില്‍ നിന്ന് 14.5 മില്യണ്‍ യു എസ് ഡോളര്‍ കബളിപ്പിച്ച മിസൂറി വാസിക്ക് 120 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാന്‍ സാദ്ധ്യത.ഡബ്ലിനിലെ ഡിജിററല്‍ ഹബ്ബ് പ്രവര്‍ത്തന കേന്ദ്രമാക്കിയ ഗെയിമിംഗ് കമ്പനിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ലക്ഷക്കണക്കിന് ഡോളര്‍ തട്ടിപ്പിലൂടെ തന്റെ സ്വകാര്യ സമ്പാദ്യത്തിലേക്ക് മുതല്‍ക്കൂട്ടിയ, മാര്‍ട്ടി ലൈന്‍ ബ്രിക്കീ എന്ന 45 വയസ്സുകാരനായ ഈ അമച്ച്വര്‍ പൈലറ്റ് തനിക്കെതിരെയുള്ള ആരോപണങ്ങളെയെല്ലാം കണ്ണുമടച്ചു തള്ളിക്കളയുന്നു. കെനി വെസ്റ്റ്, കിം കാര്‍ഡാഷിയന്‍ തുടങ്ങിയ പ്രശസ്തര്‍ തനിക്കൊപ്പം നിക്ഷേപം നടത്തി എന്ന് കള്ളം പറഞ്ഞ് പണം വാങ്ങുകയായിരുന്നു ഈ വിരുതന്റെ രീതി. 

നിക്ഷേപിച്ചവര്‍ തങ്ങളുടെ പണത്തിനായി പിന്നാലെ നടന്നാല്‍ പോലും തിരിഞ്ഞു നോക്കുകയില്ല എന്നതാണ് രസം. തങ്ങളുടെ കക്ഷി മാന്ദ്യത്തിന്റ മറ്റൊരു ഇരയാണെന്നും അദ്ദേഹത്തെ അമേരിക്കന്‍ സര്‍ക്കാര്‍ അകാരണമായി വേട്ടയാടുകയുമാണെന്നാണ് മാര്‍ട്ടിയുടെ വക്കീലന്മാര്‍ വാദിച്ചത്. വയര്‍ ഫ്രോഡ്, കള്ളപ്പണം വെളുപ്പിക്കല്‍, തൊഴില്‍ നികുതി വെട്ടിപ്പ് തുടങ്ങി മൊത്തം 30 കൗണ്ടുകളാണ് ഇയാള്‍ക്കെതിരെ ഉള്ളത്. ഇവയക്കെല്ലാം കൂടി ഉള്ള ശിക്ഷ കൂട്ടിയാല്‍, ചൈന മുതല്‍ ചിക്കാഗോ വരെ ഏഴു വര്‍ഷം നീണ്ട ദശലക്ഷക്കണക്കിന് ഡോളറുകള്‍ അമ്മാനമാടിയ ഈ കഥ അവസാനിക്കാന്‍ പോകുന്നത്, അഴികള്‍ക്കു പിന്നിലെ 120 വര്‍ഷങ്ങളിലാണ് എന്ന് ഏതാണ്ട് വ്യക്തമായിക്കഴിഞ്ഞു.

Scroll To Top