Sunday December 11, 2016
Latest Updates

ഫ്രാങ്ക് കൊടുങ്കാറ്റ് ഐറിഷ് തീരത്തെത്തുന്നു :കനത്ത സുരക്ഷയൊരുക്കി സര്‍ക്കാര്‍,നാല് വ്യത്യസ്ഥ മുന്നറിയിപ്പുകള്‍ 

ഫ്രാങ്ക് കൊടുങ്കാറ്റ് ഐറിഷ് തീരത്തെത്തുന്നു :കനത്ത സുരക്ഷയൊരുക്കി സര്‍ക്കാര്‍,നാല് വ്യത്യസ്ഥ മുന്നറിയിപ്പുകള്‍ 

ലീംറിക്ക്:നാല് വ്യത്യസ്ത മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് എറാനും കൌണ്ടിതല ഭരണകൂടങ്ങളും ഫ്രാങ്ക് കൊടുങ്കാറ്റിനെ നേരിടാന്‍ നടപടികളാരംഭിച്ചു.കാറ്റും,മഴയും വെള്ളപ്പൊക്കവും അടുത്ത ഏതാനം ദിവസങ്ങളില്‍ അയര്‍ലണ്ടിലെ ജനജീവിതത്തെ നിശ്ചലമാക്കതക്ക വിധം പ്രക്ഷുബ്തമാക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ലീ നദിയുടെയും ഷാനോന്‍ നദിയുടെയും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്ക്ക് പ്രത്യേക മുന്നറിയിപ്പും നല്കിയിട്ടുണ്ട്.

ഇതുവരെയുണ്ടായതില്‍ കൂടുതല്‍ നാശനഷ്ട്ടങ്ങലാണ് ഫ്രാങ്ക് വിതയ്ക്കാന്‍ പോകുന്നത് എന്നാണ് കാലാവസ്ഥാ പ്രവചനം.ഇന്നുച്ചയോടെ ന്യൂനമര്‍ദ്ദത്തില്‍ ഐറിഷ് മേഖല മുഴുവന്‍ ഉള്‍പ്പെടുമെന്നും പ്രതീക്ഷിക്കുന്നതില്‍ അധികം നാശനഷ്ടം രാജ്യത്ത് ഉണ്ടാകുമെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.
ഓറഞ്ച് അലര്‍ട്ട്(വിന്‍ഡ്)ഡോണഗേല്‍,ലിട്രിം,ക്ലയര്‍,കെറി,സ്ലൈഗോ,മേയോ,ഗോള്‍വേ 
ഓറഞ്ച് അലര്‍ട്ട്(കനത്ത മഴ)വിക്ലോ,ഗോള്‍വേ,കോര്‍ക്ക്,കെറി,വാട്ടര്‍ ഫോര്‍ഡ് 
യെല്ലോ അലര്‍ട്ട്:(വിന്‍ഡ്)ലിന്‍സ്റ്റര്‍,കാവന്‍,മോണഗാന്‍,റോസ് കോമണ്‍,കോര്‍ക്ക്,ലീംറിക്ക്,ടിപ്പററി,വാട്ടര്‍ഫോര്‍ഡ് 
യെല്ലോഅലര്‍ട്ട്:(മഴ)ഡോണഗേല്‍, ലിന്‍സ്റ്റര്‍,കാവന്‍,മോണഗാന്‍,റോസ്കോമണ്‍, ലിട്രിം,ക്ലയര്‍, കെറി,സ്ലൈഗോ, ലീംറിക്ക്,ടിപ്പററി




Scroll To Top