Sunday December 04, 2016
Latest Updates

കുറ്റകൃത്യങ്ങളുടെ കണക്ക് കുറച്ചു പറഞ്ഞ മന്ത്രി ഫിറ്റ്‌സ് ജറാള്‍ഡ് പ്രതിസന്ധിയില്‍

കുറ്റകൃത്യങ്ങളുടെ കണക്ക് കുറച്ചു പറഞ്ഞ മന്ത്രി ഫിറ്റ്‌സ് ജറാള്‍ഡ് പ്രതിസന്ധിയില്‍

ഡബ്ലിന്‍: പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പേ ആഭ്യന്തരകാര്യ മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജരാള്‍ഡ് റേഡിയോയില്‍ കൂടി പുറത്തുവിട്ട കണക്കുകള്‍ അവാസ്തവമാണെന്ന ആക്ഷേപം ഉയരുന്നു.

രാജ്യത്തെ കവര്‍ച്ചാ നിരക്കുകളെ കുറിച്ചുള്ള മന്ത്രിയുടെ വെളിപ്പെടുത്തലാണ് പ്രതിപക്ഷവും മാധ്യമങ്ങളും ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത്.രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.2 ശതമാനം കുറ്റകൃത്യങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്നായിരുന്നു നാഷണല്‍ റേഡിയോയിലൂടെ മന്ത്രി അറിയിച്ചത്.

ഓപ്പറേഷന്‍ തോര്‍ എന്ന പ്രത്യേക പദ്ധതിയിലൂടെ ഗാര്‍ഡ കുറ്റവാളികളെ നിയന്ത്രിക്കാനും,കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും തുടരുന്ന ശ്രമങ്ങള്‍ വന്‍വിജയമെന്ന് അവകാശപ്പെട്ടതോടെ കണക്കുകള്‍ പുറത്തു വിടണമെന്ന ആവശ്യവുമായി ഫീനാ ഫാളും,ചില മാധ്യമങ്ങളും രംഗത്തെത്തി.ഇതോടെ കണക്കുകളുടെ ബലത്തിലല്ല താന്‍ പ്രസ്താവന നടത്തിയതെന്ന് പറഞ്ഞ് മന്ത്രിയ്ക്ക് പിന്‍ മാറേണ്ടി വന്നു,

ഓരോ ദിവസവും ശരാശരി 76 കവര്‍ച്ചകള്‍ മാത്രം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം മുമ്പ് പുറത്തു വിട്ട കണക്ക്.ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുതലാണ്.

Scroll To Top