Thursday February 22, 2018
Latest Updates

ഐസ് ലന്‍ഡിനെ തോല്‍പിച്ച് ഫ്രാന്‍സ് സെമിയില്‍

ഐസ് ലന്‍ഡിനെ തോല്‍പിച്ച് ഫ്രാന്‍സ് സെമിയില്‍

പാരീസ്: യൂറോ കപ്പില്‍ ഐസ് ലന്‍ഡിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കു പരാജയപ്പെടുത്തി ഫ്രാന്‍സ് സെമിയില്‍ കടന്നു.

ഫ്രാന്‍സിനു വേണ്ടി ഒളിവര്‍ ജിറൗഡ് രണ്ടു ഗോളുകള്‍ നേടിയപ്പോള്‍ പോള്‍ പോഗ്ബ, ദിമിത്രി പായറ്റ്, അന്റോണേ ഗ്രീസ് മാന്‍ എന്നിവര്‍ ഒരു ഗോള്‍ വീതവും നേടി.ഐസ് ലന്‍ഡിനു വേണ്ടി കോള്‍ബെന്‍ സിഗ്‌തോഴ്‌സണ്‍, ബര്‍ണാസണ്‍ എന്നിവര്‍ ഗോള്‍ വല കുലുക്കി.

ഐസ് ലന്‍ഡിനെതിരെയുളള ജയത്തോടെ യൂറോ കപ്പ് ഫുട്‌ബോളിന്റെ അവസാന നാലു ടീമുകളിലൊന്നായി.

ഈ യൂറോ കപ്പിലെ കറുത്ത കുതിരകളായിരുന്നു ഐസ് ലന്‍ഡ്. അട്ടിമറി വിജയങ്ങളിലൂടെയാണ് അവര്‍ ക്വാട്ടറിലെത്തിയത്.

സെമിയിലെത്തിയ ഫാര്ന്‍സിന്റെ എതിരാളി ജര്‍മ്മനിയാണ്. ജൂലായ് എട്ടാം തീയതിയാണ് ഫ്രാന്‍സ്ജര്‍മ്മനി പോരാട്ടം. മറ്റൊരു സെമിയില്‍ ജൂലായ് ഏഴിന് പോര്‍ച്ചുഗല്‍ വെയ്ല്‍സിനെ നേരിടും.

Scroll To Top